സമീപകാല തമിഴ് സിനിമയിലെ ഏറ്റവും മികച്ച സംവിധായകരിൽ ഒരാളായ വെട്രിമാരൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ ‘വിടുതലൈ‘യുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. ഹാസ്യതാരം സൂരിയാണ് ചിത്രത്തിൽ മുഖ്യവേഷം കൈകാര്യം ചെയ്യുന്നത്. വിജയ് സേതുപതിയും ചിത്രത്തിൽ ഒരു പ്രധാനവേഷത്തിൽ എത്തുന്നുണ്ട്.
കൈവിലങ്ങുമായി വിജയ് സേതുപതിയും തോക്കേന്തി പട്ടാള യൂണിഫോമിൽ ഇരിക്കുന്ന സൂരിയുമാണ് ഫസ്റ്റ്ലുക്ക് പോസ്റ്ററിൽ ഉള്ളത്. വെട്രിമാരന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഇത് പുറത്തുവിട്ടത്. സംഗീത സംവിധായകൻ ഇളയരാജയുമായി ആദ്യമായി ഒന്നിക്കുന്നതിന്റെ സന്തോഷവും വെട്രിമാരൻ അറിയിച്ചു.
ഈ ചിത്രത്തിന് ശേഷമായിരിക്കും സൂര്യയെ നായകനാക്കി വെട്രിമാരന് സംവിധാനം ചെയ്യുന്ന വാടിവാസലിന്റെ ചിത്രീകരണം ആരംഭിക്കുക. ജല്ലിക്കട്ട് പശ്ചാത്തലമാക്കിയാണ് സിനിമ ഒരുങ്ങുന്നത് . കലൈപുലി എസ് താണു വി ക്രിയേഷന്‍സിന്റെ ബാനറിൽ നിർമിക്കുന്ന ചിത്രം സൂര്യയുടെ നാൽപതാമത് ചിത്രം കൂടിയാണ്.
Read Also: ‘ചതുര്‍മുഖം’ തിയേറ്ററുകളിൽ നിന്നും പിൻവലിച്ചു







































