‘ചതുര്‍മുഖം’ തിയേറ്ററുകളിൽ നിന്നും പിൻവലിച്ചു

By News Desk, Malabar News
Ajwa Travels

മഞ്‌ജു വാര്യരും, സണ്ണി വെയ്‌നും പ്രധാന വേഷത്തില്‍ എത്തിയ ‘ചതുര്‍മുഖം’ തിയേറ്റര്‍ പ്രദര്‍ശനം അവസാനിപ്പിച്ചു. കോവിഡ് പ്രതിസന്ധി മൂലം ചിത്രത്തിന്റെ പ്രദർശനം അവസാനിപ്പിക്കുന്ന കാര്യം ചിത്രത്തിന്റെ നിര്‍മ്മാതാക്കളില്‍ ഒരാള്‍ കൂടിയായ മഞ്‌ജു വാര്യരാണ് ഫേസ്ബുക്ക് പോസ്‌റ്റിലൂടെ അറിയിച്ചത്.

‘റിലീസ് ചെയ്‌ത്‌ ഭൂരിഭാഗം തിയേറ്ററുകളിലും ചതുര്‍മുഖം നിറഞ്ഞ സദസില്‍ പ്രദര്‍ശിപ്പിച്ചു കൊണ്ടിരിക്കെയാണ് നമ്മുടെ നാട്ടില്‍ കോവിഡിന് എതിരെയുള്ള ജാഗ്രത ശക്‌തമാക്കേണ്ട ആവശ്യം ഉണ്ടായിരിക്കുന്നത്. അതു കൊണ്ട് കുറച്ച് വിഷമത്തോടെ ആണെങ്കിലും ചതുര്‍മുഖം തിയേറ്ററുകളില്‍ നിന്ന് താല്‍ക്കാലികമായി പിന്‍വലിക്കാന്‍ ഞങ്ങള്‍ നിര്‍ബന്ധിതർ ആയിരിക്കുകയാണ്’ – മഞ്‌ജു ഫേസ്ബുക്ക് പോസ്‌റ്റില്‍ പറയുന്നു.

‘രോഗവ്യാപനം നിയന്ത്രണ വിധേയവും പൊതുഇടങ്ങൾ സുരക്ഷിതമാവുകയും ചെയ്യുന്ന സാഹചര്യത്തിൽ ചതുർ മുഖം നിങ്ങളിലേക്ക് തിരിച്ചു കൊണ്ടുവരുന്നതായിരിക്കും’ എന്നും പോസ്‌റ്റിൽ പറയുന്നു. രഞ്‌ജിത്ത് കമല ശങ്കര്‍, സലീല്‍ വി എന്നിവര്‍ സംവിധാനം ചെയ്‌ത ടെക്നോ ഹൊറര്‍ ചിത്രമാണ് ചതുര്‍മുഖം. ഏപ്രിൽ 8നാണ് ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്‍തത്.

Also Read: സ്വകാര്യതാ നയത്തിൽ അന്വേഷണം; വാട്‌സ്ആപ്പിന്റെ അപേക്ഷ തള്ളി കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE