കൊച്ചി: സംസ്‌ഥാനത്ത് സ്വര്‍ണ വിലയിൽ ഇടിവ്. ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 4,480 രൂപയിലും പവന് 35,840 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്.
വ്യാഴാഴ്‌ച പവന് 200 രൂപ ഉയര്‍ന്ന ശേഷമാണ് ഇന്ന് വിലയിടിവുണ്ടായത്. പവന് 36,080 രൂപയും ഗ്രാമിന് 4510 രൂപയും ആയിരുന്നു ഇന്നലത്തെ വില. ഏപ്രില്‍ മാസത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്ക് കൂടിയായിരുന്നു ഇത്.
ബുധനാഴ്‌ചയും വിലയിൽ വർധനവുണ്ടായിരുന്നു. പവന് 560 രൂപയും ഗ്രാമിന് 70 രൂപയുമാണ് വർധിച്ചത്. ഏപ്രില്‍ ഒന്നിന് 33,320 രൂപയായിരുന്ന പവന്റെ വില. പിന്നീട് തുടര്‍ച്ചയായ ദിവസങ്ങളില്‍ വില ഉയരുകയായിരുന്നു.
Read Also: രണ്ടുദിവസം പൂർണ നിയന്ത്രണം; ആളുകൾ വീട്ടിൽ തന്നെ തുടരണം







































