മലപ്പുറം: ഒന്നര വയസുകാരനായ മകനെ വിട്ടുകിട്ടണമെന്ന ആവശ്യം ഉന്നയിച്ച് 14കാരിയായ പോക്സോ അതിജീവിത നൽകിയ പരാതിയിലാണ് ശിശുക്ഷേമസമിതിയുടെ നടപടി. കഴിഞ്ഞ അഞ്ച് മാസമായി മലപ്പുറം മഞ്ചേരിയിലെ ഷെല്‍ട്ടര്‍ ഹോമില്‍ കഴിയുന്ന പെണ്‍കുട്ടിക്കാണ് മകനെ വിട്ടുനല്‍കിയത്.
പതിനാലുകാരിയായ പോക്സോ അതിജീവിതയ്ക്ക് ഒന്നര വയസുകാരനായ മകനെ വിട്ടുനല്‍കി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി. കുഞ്ഞിന് മുലപ്പാലടക്കം നിഷേധിക്കപ്പെട്ടെന്ന വാര്‍ത്ത പുറത്തുവന്നതോടെയാണ് ശിശുക്ഷേമസമിതിയുടെ തീരുമാനം.
അതിജീവിതയെയും കുഞ്ഞിനെയും സംരക്ഷിക്കാന്‍ തയാറാണെന്നും വിട്ടുനല്‍കണമെന്നും ആവശ്യപ്പെട്ട് പിതൃസഹോദരി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്ക് അപേക്ഷ സമര്‍പ്പിച്ചിരുന്നു. അടുത്ത ബന്ധുവിനൊപ്പം താമസിക്കാന്‍ 14 വയസുകാരിക്ക് അനുമതി ലഭിച്ചു. എന്നാല്‍ ഒന്നര വയസുകാരനായ മകനെ ഒപ്പം കൂട്ടാനാകില്ലെന്നായിരുന്നു കമ്മിറ്റിയുടെ തീരുമാനം. ഈ തീരുമാനത്തിനാണ് ഇപ്പോൾ മാറ്റം വരുത്തിയത്.
പോക്സോ കേസ് കോടതിയിൽ തുടരുന്നുണ്ട്. 14കാരിക്ക് 18 പൂർത്തിയാകുംവരെ അടുത്ത ബന്ധുവിനൊപ്പം നിയമവിധേയമായി താമസിക്കാം. ശേഷം 14 കാരിയുടെ സ്വന്തന്ത്ര തീരുമാനത്തിന് അനുസരിച്ചു ജീവിക്കാം എന്ന നിലപാടാണ് കമ്മിറ്റി സ്വീകരിച്ചിട്ടുള്ളത്.
MOST READ: മാനനഷ്ടക്കേസ്; രാഹുലിന്റെ അപ്പീലിൽ വിധി ഈ മാസം 20ന്





































