ആലുവ: ട്രെയിനിടിച്ച് അമ്മയും മകളും മരിച്ചു. ആലുവ പട്ടാടുപാടം കൊച്ചാപ്പിള്ളി വീട്ടിൽ ഫിലോമിന (60), മകൾ അഭയ (32) എന്നിവരാണ് മരിച്ചത്. എറണാകുളം പുളിഞ്ചുവട് റയിൽവേ ലൈനിൽ ഇന്ന് ഉച്ചയോടെയാണ് അപകടം ഉണ്ടായത്.
രപ്തി സാഗർ എക്സ്പ്രസ് ട്രെയിനാണ് ഇവരെ ഇടിച്ചത്. റയിൽവേ ലൈൻ മുറിച്ചു കടന്നപ്പോൾ ട്രെയിനിടിച്ചതാകാമെന്നാണ് പോലീസിന്റെ നിഗമനം. മൃതദേഹങ്ങൾ തിരിച്ചറിയാൻ സാധിക്കാത്ത വിധം ചിന്നിച്ചിതറിയിരുന്നു. തുടർന്ന് സമീപത്തെ സിസിടിവി ദൃശ്യങ്ങൽ അടക്കം പരിശോധിച്ചതിന് ശേഷമാണ് ആലുവ പോലീസ് മരിച്ചവരെ തിരിച്ചറിഞ്ഞത്.
Read Also: താലിബാൻ അധികാരത്തിൽ വന്നതോടെ അഫ്ഗാനിൽ പൂട്ടിയത് 153 മാദ്ധ്യമ സ്ഥാപനങ്ങൾ







































