മലപ്പുറം: പരപ്പനങ്ങാടിയിൽ കൂട്ടുകാരോടൊപ്പം പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു. ബീച്ച് റോഡിനടുത്തുള്ള പഴയ കണ്ടത്തിൽ ഷമിൽ ബാബുവിന്റെ മകൻ മുഹമ്മദ് ഷിബിൻ (16) ആണ് മരിച്ചത്.
ഇന്ന് ഉച്ചയോടെയാണ് സംഭവം. ന്യു കട്ട് പുഴയിൽ അപകട സാധ്യത ഉണ്ടായിരുന്ന സ്‌ഥലത്താണ് കുട്ടികൾ കുളിക്കാനിറങ്ങിയത്. തുടർന്ന് ഷിബിൻ അപകടത്തിൽ പെടുകയായിരുന്നു. ഓടി കൂടിയ നാട്ടുകാരാണ് ഷിബിനെ നീണ്ട തിരച്ചിലിനൊടുവിൽ കണ്ടെത്തിയത്.






































