കൊച്ചി: എറണാകുളം വടക്കേക്കര പഞ്ചായത്തിൽ യുവാവിന് സൂര്യാഘാതമേറ്റു. 12ആം വാർഡിൽ വാഴേപ്പറമ്പിൽ ജിനീഷിനാണ് സൂര്യാഘാതമേറ്റത്. എറണാകുളം ജില്ലയിൽ ചൂട് കൂടുകയാണ്. പല്ലംത്തുരുത്തിൽ വെൽഡിങ് ജോലിക്കിടയിലാണ് യുവാവിന് സൂര്യഘാതമേറ്റത്.
ശരീരത്തിന് പുറത്തെ തൊലികൾ പൊള്ളലേറ്റ് കരിഞ്ഞ നിലയിലാണ്. ഉച്ചക്ക് 12 മണിയോടെയാണ് സൂര്യാഘാതമേറ്റത്. ഉച്ചക്ക് തുറസായ സ്ഥലങ്ങളിൽ വെയിലത്ത് പണിയെടുക്കുന്നവർ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്.
സംസ്ഥാനത്ത് വരും ദിവസങ്ങളിൽ പകൽ സമയം താപനില ഉയരാനിടയുണ്ട്. ഉത്തരേന്ത്യയിലെ ഉഷ്ണതരംഗമാണ് സംസ്ഥാനത്തും ചൂട് കൂടാൻ കാരണം.
Most Read: കോവിഡ് കാലത്ത് പരോൾ ലഭിച്ചവർ ജയിലുകളിലേക്ക് മടങ്ങണം; സുപ്രീം കോടതി