ബോളിവുഡ് താരം ആമിർ ഖാന് കോവിഡ് സ്ഥിരീകരിച്ചു. ആമിർ ഖാന്റെ വക്താവാണ് ഇക്കാര്യം അറിയിച്ചത്. നിലവിൽ വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയാണ് ആമിർ ഖാൻ. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്നും അദ്ദേഹവുമായി അടുത്ത ദിവസങ്ങളിൽ ഇടപഴകിയവർ നിരീക്ഷണത്തിൽ പോകണമെന്നും മാനേജർ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. രോഗബാധ പൂർണ്ണമായും ഭേദപ്പെട്ട ശേഷം പുതിയ ചിത്രം ലാൽ സിങ് ഛദ്ദയുടെ ചിത്രീകരണം തുടരും.
Read also: കബഡി പ്രമേയമായി ‘അർജുൻ ചക്രവർത്തി’; ആദ്യ ടീസർ പുറത്തുവിട്ടു



































