‘ലവ് ആക്ഷൻ ഡ്രാമയ്‌ക്ക്’ ശേഷം ധ്യാൻ ശ്രീനിവാസന്റെ തിരക്കഥയിലൊരുങ്ങുന്ന ചിത്രമാണ് ‘ആപ് കൈസേ ഹോ’. നവാഗതനായ വിനയ് ജോസ് സംവിധാനം ചെയ്യുന്ന ചിത്രം ഈ മാസം 28നാണ് തിയേറ്ററുകളിൽ എത്തുന്നത്. നർമവും ഉദ്വേഗവും കൂട്ടിയിണക്കിയ ‘ആപ് കൈസേ ഹോ’ പ്രേക്ഷകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ്.
അജൂസ് എബൗ വേൾഡ് എന്റർടൈനിന്റെ ബാനറിൽ മാനുവൽ ക്രൂസ് ഡാർവിൻ, അംജത്ത് എന്നിവരാണ് ചിത്രം നിർമിക്കുന്നത്. ഒരുസംഘം ചെറുപ്പക്കാരുടെ സൗഹൃദത്തിന്റെ കഥ തികഞ്ഞ നർമ മുഹൂർത്തങ്ങളിലൂടെയാണ് അവതരിപ്പിക്കുന്നത്. ഒരു വിവാഹത്തലേന്ന് നടക്കുന്ന ആഘോഷവും അതിനിടയിൽ അരങ്ങേറുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തിലൂടെ പറയുന്നത്.
തികഞ്ഞ നർമത്തിലൂടെയാണ് സിനിമ അവതരിപ്പിക്കുന്നതെങ്കിലും, ഒപ്പം ത്രില്ലറും കൂടിച്ചേരുന്നുണ്ട്. യൂത്തിന്റെ കാഴ്‌ചപ്പാടുകൾക്ക് ഒപ്പമാണ് സിനിമയുടെ അവതരണം. മലയാളികളുടെ പ്രിയ നടനും തിരക്കഥാകൃത്തുമായ ശ്രീനിവാസൻ ഒരിടവേളയ്‌ക്ക് ശേഷം മകൻ ധ്യാനിനൊപ്പം ബിഗ് സ്‌ക്രീനിലേക്ക് തിരിച്ചെത്തുന്നുവെന്നതും സിനിമയുടെ മറ്റൊരു പ്രത്യേകതയാണ്.
ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ്, സൈജു കുറുപ്പ്, ദിവ്യ ദർശൻ, തൻവി റാം, സുരഭി സന്തോഷ്, ധർമജൻ ബോൾഗാട്ടി, രമേശ് പിഷാരടി, സുധീഷ്, ഇടവേള ബാബു, അവതാരകൻ ജീവ എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ. ശ്രീനിവാസനും മുഖ്യവേഷത്തിൽ എത്തുന്നുണ്ട്. സ്വാതി ദാസിന്റെ ഗാനങ്ങൾക്ക് ഡോൺ വിൻസന്റ് സംഗീതവും പശ്‌ചാത്തല സംഗീതവും പകരുന്നു.
അഖിൽ ജോർജ് ഛായാഗ്രഹണവും ഒരെതിൻ രാധാകൃഷ്‌ണൻ എഡിറ്റിങ്ങും നിർവഹിക്കുന്നു. കലാസംവിധാനം- അസീസ് കരുവാരക്കുണ്ട്, മേക്കപ്പ്- വിപിൻ ഓമശ്ശേരി, കോസ്‌റ്റ്യൂം ഡിസൈൻ- ഷാജി ചാലക്കുടി, ചീഫ് അസോ. ഡയറക്‌ടർ- ദിനിൽ ബാബു, അസോ. ഡയറക്‌ടർ- അനൂപ് അരവിന്ദൻ, സഹ സംവിധാനം- ഡാരിൻ ചാക്കോ, എക്‌സി. പ്രൊഡ്യൂസർ- ജൂലിയസ് ആംസ്‌ട്രോങ്, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ്- സഫി ആയൂർ, പ്രൊഡക്ഷൻ കൺട്രോളർ- സജീവ് ചന്തിരൂർ, പിആർഒ- വാഴൂർ ജോസ്, സ്‌റ്റിൽസ്- സന്തോഷ് പട്ടാമ്പി എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.
Most Read| ബ്രസീലിൽ 40 കോടി രൂപയ്‌ക്ക് വിറ്റു; നെല്ലോർ പശു ഒടുവിൽ ഗിന്നസ് ബുക്കിൽ