ഗുജറാത്തിലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനായി സ്ഥാനര്‍ഥികളുടെ ആദ്യ പട്ടിക പുറത്തു വിട്ട് ആം ആദ്മി പാര്‍ട്ടി. തീരുമാനത്തിന്റെ ഭാഗമായി 504 സ്ഥാനാര്‍ഥികള്‍ ഉള്‍പ്പെടുന്ന ആദ്യ പട്ടിക എഎപി എംഎല്‍എയും പാര്‍ട്ടി വക്തവുമായ അതിഷി ഇന്ന് പുറത്തുവിട്ടു.
‘വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ എല്ലാ സീറ്റുകളിലും മല്‍സരിക്കും. തദ്ദേശ തിരഞ്ഞെടുപ്പില്‍ മാത്രമല്ല, നിയമസഭാ തിരഞ്ഞെടുപ്പിലും എഎപി മല്‍സരിക്കും. ഗുജറാത്തില്‍ ബിജെപിക്ക് ശക്തമായ ബദല്‍ ആകാന്‍ എഎപിക്ക് സാധിക്കും’- അതിഷി പറഞ്ഞു. ഗുജറാത്തിലെ ജനങ്ങള്‍ ബിജെപിക്ക് ഒരു ബദല്‍ ആഗ്രഹിക്കുന്നുണ്ട്. ബിജെപിയെ ഭയക്കാത്ത ഒരു നേതാവുണ്ടെങ്കില്‍ അത് അരവിന്ദ് കെജ്രിവാൾ മാത്രമാണെന്നും അവര്‍ പറഞ്ഞു.
Must Read: സർക്കാരിന് 200 രൂപക്കും പൊതുജനങ്ങൾക്ക് 1,000 രൂപക്കും വാക്സിൻ ലഭ്യമാക്കും; സെറം മേധാവി







































