ചിരിയും ചിന്തയുമായി ജയറാം-കാളിദാസ് കോംബോ; ‘ആശകൾ ആയിരം’ ട്രെയിലർ പുറത്ത്

23 വർഷത്തിന് ശേഷമാണ് ജയറാമും മകൻ കാളിദാസനും ഒന്നിച്ചഭിനയിക്കുന്നത്. കുടുംബ ബന്ധത്തിന്റെ ആഴവും അതിനപ്പുറം ചിരിയും ചിന്തയും കോർത്തിണക്കി ഒരുക്കിയ സിനിമ പ്രേക്ഷകരെ പിടിച്ചിരുത്തുമെന്ന് ഉറപ്പാണ്.

By Senior Reporter, Malabar News
Aashakal Aayiram Movie
Ajwa Travels

23 വർഷത്തിന് ശേഷം ജയറാമും മകൻ കാളിദാസനും ഒന്നിച്ചഭിനയിക്കുന്ന ചിത്രം ‘ആശകൾ ആയിര’ത്തിന്റെ ട്രെയിലർ റിലീസായി. ഒരു വടക്കൻ സെൽഫിക്ക് ശേഷം ജി.പ്രജിത് സംവിധാനം ചെയ്യുന്ന ചിത്രം ഫെബ്രുവരി ആറിന് തിയേറ്ററുകളിൽ എത്തും.

കുടുംബ ബന്ധത്തിന്റെ ആഴവും അതിനപ്പുറം ചിരിയും ചിന്തയും കോർത്തിണക്കി ഒരുക്കിയ സിനിമ പ്രേക്ഷകരെ പിടിച്ചിരുത്തുമെന്ന് ഉറപ്പാണ്. ഒരു കംപ്‌ളീറ്റ് എന്റർടെയ്‌നർ ആവും സിനിമ എന്ന് ട്രെയിലറും സാക്ഷ്യപ്പെടുത്തുന്നു. ശ്രീഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ, കൃഷ്‌ണമൂർത്തി എന്നിവരാണ് ചിത്രത്തിന്റെ നിർമാണം നിർവഹിക്കുന്നത്.

ജൂഡ് ആന്റണി ജോസാണ് ക്രിയേറ്റീവ് ഡയറക്‌ടർ. അരവിന്ദ് രാജേന്ദ്രനും ജൂഡ് ആന്റണി ജോസഫും ചേർന്നാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. ആശാ ശരത്, ഷറഫുദ്ധീൻ, ഇഷാനി കൃഷ്‌ണ, ആനന്ദ് മൻമഥൻ, അഖിൽ എൻ.ആർ.ഡി, രമേശ് പിഷാരടി, ദിലീപ് മേനോൻ, സിൻസ് ഷാൻ, രാജേഷ് അഴീക്കോട്, വൈശാഖ് വിജയൻ, അഭിനന്ദ് അക്കോട്, മുകുന്ദൻ, ആനന്ദ് പത്‌മനാഭൻ, രഞ്‌ജിത്‌ ബാലചന്ദ്രൻ, സുധീർ പരവൂർ, നിഹാരിക, ഭാഗ്യ കുഞ്ചൻ, ഷാജു ശ്രീധർ, റാഫി, സുരേഷ് കുമാർ എന്നിവരും മറ്റു യുവപ്രതിഭകളും ചിത്രത്തിലെ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ബൈജു ഗോപാലൻ, വിസി. പ്രവീൺ എന്നിവരാണ് സഹനിർമാതാക്കൾ. ചിത്രം കേരളത്തിലെ തിയേറ്ററുകളിൽ എത്തിക്കുന്നത് ഗോകുലം മൂവീസിന്റെ ഡിസ്‌ട്രിബ്യൂഷൻ പാർട്‌ണറായ ഡ്രീം ബിഗ് ഫിലിംസും ഓവർസീസ് വിതരണം ഫാർസ് ഫിലിംസുമാണ് നിർവഹിക്കുന്നത്.

Most Read| നാലുമാസം കൊണ്ട് 2.5 ലക്ഷം രൂപ ലാഭം; ചക്ക വറുത്ത് ബജറ്റിൽ ഇടംനേടി വീട്ടമ്മമാർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE