ടൊവിനോ തോമസിനെ നായകനാക്കി ആഷിഖ് അബു ഒരുക്കുന്ന ചിത്രം ‘നാരദന്റെ’ ട്രെയ്‌ലർ ശ്രദ്ധ നേടുന്നു. ഒരു വാർത്താ ചാനലിന്റെ പശ്‌ചാത്തലത്തിൽ സമകാലിക സംഭവ വികാസങ്ങളെ കുറിച്ചാണ് സിനിമ സംസാരിക്കുന്നത്. ചിത്രം 2022 ജനുവരി 27ന് റിലീസ് ചെയ്യും.
കഴിഞ്ഞ ദിവസമാണ് അണിയറ പ്രവർത്തകർ ട്രെയ്‌ലർ പുറത്തുവിട്ടത്. ചുരുങ്ങിയ സമയം കൊണ്ടുതന്നെ 7 ലക്ഷത്തോളം പേരാണ് ട്രെയ്‌ലർ യൂട്യൂബിൽ കണ്ടത്.
സിനിമയിൽ ഒരു മാദ്ധ്യമ പ്രവർത്തകന്റെ വേഷമാണ് ടൊവിനോ അവതരിപ്പിക്കുന്നത്. സിനിമയിൽ രണ്ട് ഗെറ്റപ്പുകളിലായാണ് താരം എത്തുന്നത്. ഉണ്ണി ആര്‍ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ അന്ന ബെന്‍ ആണ് നായിക.
ഷറഫുദ്ദീന്‍, ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി, വിജയ രാഘവന്‍, ജോയ് മാത്യു, രഞ്‌ജി പണിക്കര്‍, രഘുനാഥ് പാലേരി, ജയരാജ് വാര്യര്‍ തുടങ്ങി വന്‍താരനിരയോടൊപ്പം നിരവധി പുതുമുഖങ്ങളും ചിത്രത്തിലുണ്ട്.
ആഷിഖ് അബുവും റീമ കല്ലിങ്കലും സന്തോഷ് കുരുവിളയും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. ജാഫര്‍ സാദിഖ് ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന് ഈണം പകരുന്നത് ശേഖര്‍ മേനോന്‍ ആണ്. സൈജു ശ്രീധരനാണ് എഡിറ്റർ.
മറ്റ് അണിയറ പ്രവർത്തകർ: വസ്‌ത്രാലങ്കാരം- മഷര്‍ ഹംസ, കലാസംവിധാനം- ഗോകുല്‍ ദാസുസ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ബെന്നി കട്ടപ്പന, ഒര്‍ജിനല്‍ സൗണ്ട് ട്രാക്ക്- നേഹ, യാക്‌സണ്‍ പെരേര, ആര്‍ട്ട്- ഗോകുല്‍ ദാസ്, മേക്കപ്പ്- റോണക്‌സ് സേവ്യര്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- ആബിദ് അബു, വസിം, വിതരണം- ഒപിഎം സിനിമാസ്.
Most Read: ടാറ്റയുടെ പുതിയ ഇവി സബ്‌സിഡയറി വരുന്നു; 700 കോടിയുടെ മൂലധന നിക്ഷേപം







































