ടാറ്റയുടെ പുതിയ ഇവി സബ്‌സിഡയറി വരുന്നു; 700 കോടിയുടെ മൂലധന നിക്ഷേപം

By Staff Reporter, Malabar News
tata-motors-july
Representaional Image
Ajwa Travels

മുംബൈ: ഇലക്‌ട്രിക്‌ വാഹന വിപണിയിൽ തങ്ങളുടെ സ്‌ഥാനം കൂടുതൽ ശക്‌തമാക്കാനായി ടാറ്റ മോട്ടോഴ്‌സ് ഔദ്യോഗികമായി ഒരു പുതിയ സ്‌ഥാപനം രൂപീകരിച്ചു. ടാറ്റ പാസഞ്ചർ ഇലക്‌ട്രിക്‌ മൊബിലിറ്റി ലിമിറ്റഡ് (ടിപിഇഎംഎൽ) എന്നാണ് ഈ പുതിയ കമ്പനിയുടെ പേര്. 700 കോടിയുടെ പ്രാരംഭ മൂലധനത്തോടെയാണ് പുതിയ സബ്‌സിഡയറി സ്‌ഥാപിച്ചതെന്ന് റിപ്പോർട്ടുകൾ പറയുന്നു.

ടാറ്റ മോട്ടോഴ്‌സിന്റെ പുതിയ അനുബന്ധ സ്‌ഥാപനത്തിന് ഡിസംബർ 21ന് കോർപ്പറേറ്റ് കാര്യ മന്ത്രാലയത്തിൽ നിന്ന് അതിന്റെ ഇൻകോർപ്പറേഷൻ സർട്ടിഫിക്കറ്റ് ലഭിച്ചെന്നാണ് സൂചന. സ്‌ഥാപനത്തിന്റെ പ്രമോട്ടർ എന്ന നിലയിൽ പുതിയ സബ്‌സിഡയറിയിൽ ടാറ്റ മോട്ടോഴ്‌സിന് 100 ശതമാനം ഓഹരിയാണുള്ളത്.

ഇലക്‌ട്രിക്‌ വാഹനങ്ങളുമായും ഹൈബ്രിഡ് ഇലക്‌ട്രിക്‌ വാഹനങ്ങളുമായും ബന്ധപ്പെട്ട സേവനങ്ങളുടെ നിർമാണം, രൂപകൽപ്പന, വികസനം എന്നിവ ഇനി മുതൽ ടിപിഇഎംഎൽ ഏറ്റെടുക്കും. ടാറ്റ മോട്ടോഴ്‌സ് അടുത്തിടെ ടിപിജി റൈസ് ക്ളൈമറ്റുമായി കൈകോർത്ത് സഹ നിക്ഷേപകരെ ഉൾപ്പെടുത്തി 7,500 കോടി രൂപയുടെ ഫണ്ട് സ്വരൂപിച്ചിരുന്നു. ഇതും പുതിയ സ്‌ഥാപനത്തിന് മുതൽക്കൂട്ടാവും.

Read Also: ഐ-ലീഗ് ഫുട്ബോൾ; പുതിയ സീസണിന് ഇന്ന് തുടക്കമാവും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE