ഒരു ഗ്രാമത്തിൽ വൈദ്യുതി എത്തിയപ്പോൾ അത് കൗതുകമായി

By Desk Reporter, Malabar News
When electricity came to a village, it became curious
Ajwa Travels

കൗതുകമുണർത്തുന്ന ഒട്ടേറെ കാര്യങ്ങൾ ഇടക്കിടെ നമ്മുടെ കൺമുന്നിലും കാതുകളിലും എത്താറുണ്ട്. പലതും പ്രകൃതിയിലെ അൽഭുത കാഴ്‌ചകളോ വ്യത്യസ്‌തരായ വ്യക്‌തികളോ ആയിരിക്കും. എന്നാൽ, ഒരു ഗ്രാമത്തിൽ വൈദ്യുതി എത്തിയപ്പോൾ അതൊരു കൗതുകമായി എന്ന് പറഞ്ഞാൽ അതിൽ തെറ്റുപറയാൻ കഴിയുമോ?

ഇല്ല, കാരണം ഈ ഗ്രാമത്തിൽ വൈദ്യുതി എത്തിയത് അൽപം കൗതുകം നിറഞ്ഞ വാർത്തയാണ്. എന്താണെന്നല്ലേ, ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടി ഏഴ് ദശാബ്‌ദങ്ങൾക്ക് ശേഷമാണ് ഈ ഗ്രാമത്തിലേക്ക് വൈദ്യുതി എത്തുന്നത് എന്നാണ് ഇതിന്റെ പ്രത്യേകത. സഞ്ചാരികൾക്ക് ഏറെ പ്രിയപ്പെട്ട ഉത്തരേന്ത്യൻ വിനോദ സഞ്ചാര കേന്ദ്രമായ ലഡാക്കിലെ ഫോട്ടോസ്‌കാർ ഗ്രാമത്തിലേക്കാണ് ഇപ്പോൾ വൈദ്യുതി എത്തിയിരിക്കുന്നത്.
ലേഹ് എയർപോർട്ടിൽ നിന്ന് 165 കിലോമീറ്റർ മാറിയാണ് ഫോട്ടോസ്‌കാർ സ്‌ഥിതി ചെയ്യുന്നത്. സമുദ്രനിരപ്പിൽ നിന്ന് 15,620 അടി ഉയരത്തിലുള്ള ഈ ഗ്രാമത്തിലേക്ക് സിസിർ-ലാ ചുരത്തിലൂടെയാണ് വഴിയുള്ളത്. അതും വേനൽക്കാലങ്ങളിൽ മാത്രം. ശൈത്യകാലങ്ങളിൽ താഴ്‌വാരങ്ങളും റോഡുകളും മഞ്ഞുമൂടുന്നതിനാൽ ഇങ്ങോട്ടുള്ള പ്രവേശനം നിർത്തിവെക്കും. പുറത്തുള്ളവർക്ക് ഇങ്ങോട്ടും ഗ്രാമത്തിന് അകത്ത് നിന്ന് പുറത്തേക്കും ബന്ധപ്പെടാൻ സാധിക്കില്ല.

വിനോദ സഞ്ചാരികളുടെ പ്രിയ കേന്ദ്രമായ ലേയിൽ നിന്ന് അടുത്ത് സ്‌ഥിതി ചെയുന്ന ഇവിടെ വൈദ്യുതി എത്തിയത് ഈ പ്രദേശത്തെ ടൂറിസം മേഖലക്ക് മുതൽക്കൂട്ടാവുമെന്നാണ് കണക്കാക്കുന്നത്. ഗ്രാമവാസികളും വൈദ്യുതി എത്തിയതിന്റെ സന്തോഷത്തിലാണ്. കുട്ടികളുടെ വിദ്യാഭ്യാസത്തിനും മറ്റും ഇത് സഹായകരമാകുമെന്നും അവർ പറഞ്ഞു.When electricity came to a village, it became curiousവിനോദ സഞ്ചാരത്തിന് ഇത്ര പ്രാധാന്യമുള്ള ഇവിടേക്ക് വൈദ്യതി പോലും എത്തുന്നത് ഇപ്പോഴാണ് എന്നത് ഏവരെയും അൽഭുതപ്പെടുത്തുന്നു. ചുറ്റുമുള്ള മറ്റ് ഗ്രാമങ്ങളിലേക്കും വൈദ്യുതി ഈ അടുത്ത് തന്നെ ലഭിക്കുമെന്നാണ് വാർത്ത. ഗ്രാമത്തിന്റെ മനോഹര കാഴ്‌ചകൾ കാണാൻ നിരവധി സഞ്ചാരികളും ഇവിടേക്ക് എത്താറുണ്ട്.

Most Read:  എന്താണ് ഒമൈക്രോണ്‍? എങ്ങനെ പ്രതിരോധിക്കാം?

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE