ഐ-ലീഗ് ഫുട്ബോൾ; പുതിയ സീസണിന് ഇന്ന് തുടക്കമാവും

By Staff Reporter, Malabar News
i-league-kerala-gokulam
Ajwa Travels

കൊൽക്കത്ത: ഈ വർഷത്തെ ഐ-ലീഗ് ഫുട്ബോൾ സീസണ് ഇന്ന് കിക്കോഫ്. ആദ്യ ദിനമായ ഇന്ന് 3 മൽസരങ്ങൾ നടക്കും. വൈകീട്ട് 4.30ന് നടക്കുന്ന മൽസരത്തിൽ നിലവിലെ ചാമ്പ്യൻമാരായ ഗോകുലം കേരള എഫ്‍സിക്ക് കഴിഞ്ഞ തവണത്തെ റണ്ണറപ്പുകളായ ചർച്ചിൽ ബ്രദേഴ്‌സാണ് എതിരാളി.

ഇറ്റാലിയൻ യുവകോച്ച് വിൻസെൻസൊ ആൽബർട്ടൊ അന്നിസയുടെ കീഴിലാണ് ടീം ഇറങ്ങുന്നത്. കഴിഞ്ഞ സീസണിലെ താരങ്ങളിൽ മിക്കവരും ഇക്കുറിയും ടീമിനൊപ്പം തന്നെയുണ്ട്. അതേസമയം ഇന്നത്തെ മറ്റ് മൽസരങ്ങളിൽ ട്രാവു എഫ്‍സി ഇന്ത്യൻ ആരോസിനെയും, രാജസ്‌ഥാൻ യുണൈറ്റഡ് റൗണ്ട് ഗ്ളാസ് പഞ്ചാബിനെയും നേരിടും.

ലീഗിലെ 13 ക്ളബ്ബുകളും ആദ്യ ഘട്ടത്തിൽ പരസ്‌പരം കളിക്കും. ഇതിൽ കൂടുതൽ പോയിന്റ് നേടുന്ന ഏഴ് ടീമുകൾ കിരീടത്തിനായും ബാക്കി ആറ് ടീമുകൾ തരംതാഴ്‌ത്തൽ ഒഴിവാക്കാനും പോരാടും. കൊൽക്കത്തയിലെ മോഹൻ ബഗാൻ, കല്യാണി, നൈഹാതി എന്നിവയാണ് ഇക്കുറി ഐലീഗ് മൽസരങ്ങൾ നടക്കുന്ന വേദികൾ.

Read Also: ഷാന്‍ വധക്കേസ്; പ്രതികളെ ഇന്ന് മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE