ഷാന്‍ വധക്കേസ്; പ്രതികളെ ഇന്ന് മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കും

By Desk Reporter, Malabar News
Shan murder case; The accused will be produced before the magistrate today
Ajwa Travels

ആലപ്പുഴ: എസ്‌ഡിപിഐ നേതാവ് ഷാനെ കൊലപ്പെടുത്തിയ കേസിൽ പ്രതികളെ ഇന്ന് മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കും. കഴിഞ്ഞ ദിവസം അറസ്‌റ്റ് രേഖപ്പെടുത്തിയ അഞ്ച് പേര്‍ക്കും കൊലപാതകത്തില്‍ നേരിട്ട് പങ്കുണ്ടെന്ന് പോലീസ് കണ്ടെത്തിയിരുന്നു.

ഷാനിനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച വടിവാളുകളും പോലീസ് കണ്ടെത്തി. കേസിലെ പ്രതികളില്‍ ഒരാളായ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ അഭിമന്യുവിനെ എത്തിച്ചാണ് വാളുകള്‍ ഒളിപ്പിച്ച സ്‌ഥലം അന്വേഷണ സംഘം മനസിലാക്കിയത്.

ഇന്നലെയാണ് ഷാൻ വധക്കേസിൽ അഞ്ച് പ്രതികളുടെ അറസ്‌റ്റ് രേഖപ്പെടുത്തിയത്. ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അതുല്‍, ജിഷ്‌ണു, അഭിമന്യു, സാനന്ത്, വിഷ്‌ണു എന്നിവരുടെ അറസ്‌റ്റ് ആണ് രേഖപ്പെടുത്തിയത്. ഷാനെ കൊലപ്പെടുത്താന്‍ എത്തിയ അഞ്ചംഗ സംഘത്തില്‍ പെട്ടവരാണിവര്‍. കേസില്‍ ആദ്യമായാണ് കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കുള്ളവര്‍ പോലീസ് പിടിയിലാകുന്നത്.

കൊലപാതകത്തിലെ ഉന്നതതല ഗൂഢാലോചന പുറത്തു കൊണ്ടുവരുമെന്ന് എഡിജിപി വിജയ് സാഖറെ അറിയിച്ചു. മറ്റു പ്രതികളെ ഉടൻ പിടികൂടാമെന്ന പൂർണ ആത്‌മവിശ്വാസത്തിലാണ് അന്വേഷണ സംഘം. കേസിൽ ഇതുവരെ 13 പ്രതികളാണ് അറസ്‌റ്റിൽ ആയതെന്നും എഡിജിപി വ്യക്‌തമാക്കി.

Most Read:  കുട്ടികൾക്ക് വാക്‌സിൻ അനുമതിയായി; ആദ്യഘട്ടം 15 മുതൽ 18 വരെയുള്ള കുട്ടികൾക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE