തിരുവനന്തപുരം : അഭയ കേസില്‍ ഇന്ന് വിചാരണ പൂര്‍ത്തിയായി. ഇതോടെ ഈ മാസം 22 ആം തീയതി കേസിൽ വിധി പറയും. തിരുവനന്തപുരം സിബിഐ കോടതിയാണ് കേസില്‍ വിധി പറയുന്നത്. വൈദികരായ ഫാദർ തോമസ് കോട്ടൂര്‍, സിസ്‌റ്റര്‍ സെഫി എന്നിവര്‍ പ്രതികളായ കേസില്‍ 28 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കോടതി വിധി പറയാന്‍ പോകുന്നത്. പ്രതികളുടെ വാദം ഇന്നലെ പൂര്‍ത്തിയായ സാഹചര്യത്തില്‍ ഇന്ന് പ്രോസിക്യൂഷന്‍ മറുപടി നല്‍കി. അതിന് ശേഷമാണ് കോടതി കേസ് വിധി പറയാനായി മാറ്റിയത്.
കേസിലെ മുഖ്യ പ്രതി ഫാദര്‍ കോട്ടൂരിന്റെ വാദമാണ് ഇന്നലെ പൂര്‍ത്തിയായത്. അതിന് മുന്‍പ് തന്നെ സിസ്‌റ്റര്‍ സെഫിയുടെ വാദം പൂര്‍ത്തിയായിരുന്നു. കേസില്‍ തന്നെ ഒന്നാം പ്രതി ആക്കിയിരിക്കുന്നത് കെട്ടിച്ചമച്ച കഥയുടെ അടിസ്‌ഥാനത്തില്‍ ആണെന്നാണ് ഫാദര്‍ കോട്ടൂര്‍ കോടതിയില്‍ വ്യക്‌തമാക്കിയത്. അതിനാല്‍ തന്നെ താന്‍ നിരപരാധിയാണെന്ന് കോട്ടൂര്‍ കോടതിക്ക് ആവര്‍ത്തിച്ചു. കൂടാതെ സിസ്‌റ്റര്‍ അഭയ കൊല്ലപ്പെട്ട ദിവസം പുലര്‍ച്ചെ കോണ്‍വെന്റിന് സമീപത്തു വച്ച് പ്രതികളെ കണ്ടെന്ന മൊഴി തെറ്റാണെന്ന് പ്രതിഭാഗം അഭിഭാഷകനും കോടതിയില്‍ വാദിച്ചു.
അഭയ കേസില്‍ മൂന്നാം സാക്ഷിയായ രാജുവാണ് സംഭവദിവസം പ്രതികളെ കോണ്‍വെന്റിന് സമീപം കണ്ടതായി മൊഴി നല്‍കിയത്. സിസ്‌റ്റര്‍ അഭയ കൊല്ലപ്പെട്ടതാണെങ്കിലും ഫാദര്‍ കോട്ടൂര്‍ ഉള്‍പ്പെടുന്ന ആളുകളല്ല പ്രതികളെന്നും, അഭയയെ കൊലപ്പെടുത്തിയത് മറ്റാരോ ആണെന്നുമാണ് കേസില്‍ പ്രതിഭാഗം കോടതിയില്‍ വ്യക്‌തമാക്കിയത്. ഇവക്ക് ഇന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ മറുപടി നല്‍കി. കൂടാതെ സിസ്‌റ്റര്‍ സെഫിക്കെതിരെയുള്ള തെളിവുകളും പ്രോസിക്യൂഷന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. ഒപ്പം തന്നെ കേസില്‍ പ്രോസിക്യൂഷന്‍ ഹാജരാക്കിയ രണ്ടാം പ്രതി കൂറ് മാറിയതിനെതിരെ ക്രിമിനല്‍ കേസ് നല്‍കാനും സിബിഐ തീരുമാനിച്ചിട്ടുണ്ട്.
Read also : ചീഫ് ജസ്‌റ്റിസിന്റെ അമ്മയെ കബളിപ്പിച്ച് വൻ തട്ടിപ്പ്; മാനേജർ പിടിയിൽ







































