തിരുവനന്തപുരം: നെയ്യാര്‍ഡാം പരിസരത്ത് ബൈക്ക് റൈസിംഗ് നടത്തുന്നതിനിടെ അപകടം. വട്ടിയൂര്‍ക്കാവ് സ്വദേശിയായ ഉണ്ണികൃഷ്ണന് അപകടത്തിൽ പരിക്കേറ്റു. യുവാക്കളുടെ ബൈക്ക് റൈസിംഗിനിടെ അതുവഴി നന്ന നാട്ടുകാരില്‍ ഒരാളുടെ ബുള്ളറ്റുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തില്‍ യുവാവിന്റെ കാല് ഒടിഞ്ഞു തൂങ്ങിയിട്ടുണ്ട്. ഇയാൾ ആശുപത്രിയില്‍ ചികിൽസയിലാണ്.
നെയ്യാര്‍ഡാം റിസര്‍വോയര്‍ പരിസരത്ത് സ്ഥിരമായി ബൈക്ക് റൈസിംഗ് നടക്കാറുണ്ടെന്ന് നാട്ടുകാര്‍ നിരന്തരം പരാതിപ്പെട്ടിട്ടും പോലീസ് നടപടി എടുക്കാറില്ലെന്ന് ആക്ഷേപമുണ്ട്. കഴിഞ്ഞ ആറുമാസത്തിനിടെ മൂന്ന് തവണയാണ് ബൈക്ക് റൈസിംഗ് കാരണം അപകടം ഉണ്ടാവുന്നതെന്ന് നാട്ടുകാർ ആരോപിച്ചു.
Read also: സുരേഷ് ഗോപിക്ക് അധ്യക്ഷ സ്ഥാനം; മറുപടി ഇല്ലെന്ന് കെ സുരേന്ദ്രൻ






































