ആലപ്പുഴ: ജില്ലയിലെ പൊന്നാംവെളി ദേശീയപാതയിൽ പിക്കപ്പ് വാനിന്റെ ടയർ മാറ്റുന്നതിനിടെ ലോറി ഇടിച്ചു കയറി 2 മരണം. മരിച്ചവരിൽ ഒരാൾ പിക്കപ്പ് വാനിന്റെ ഡ്രൈവർ എറണാകുളം ചൊവ്വര സ്വദേശി ബിജുവാണ്. രണ്ടാമത്തെയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.
പഞ്ചറായ പിക്കപ്പ് വാനിന്റെ ടയർ മാറ്റുന്നതിനിടെയാണ് ലോറി അവർക്കിടയിലേക്ക് ഇടിച്ചു കയറിയത്. മരിച്ചവരിൽ രണ്ടാമത്തെയാൾ തിരിച്ചറിയാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ഇയാളുടേതെന്ന് കരുതുന്ന സൈക്കിൾ സമീപത്ത് നിന്നും കണ്ടെത്തിയിട്ടുണ്ട്. വാനിന്റെ ടയർ മാറ്റുന്നതിന് സഹായിക്കാൻ എത്തിയ ആളാകും അപകടത്തിൽ പെട്ടതെന്ന് കരുതുന്നു.
Read also: മോഷണ മുതലിന്റെ ഒരു പങ്ക് പാവപ്പെട്ടവർക്ക്; ബെംഗളൂരുവിലെ ‘റോബിൻഹുഡ്’ കള്ളൻ പിടിയിൽ