എറണാകുളം: കളമശേരിയിൽ നടന്ന വാഹനാപകടത്തിൽ മൂന്ന് പേർക്ക് ഗുരുതര പരിക്ക്. എറണാകുളം മഞ്ഞുമ്മൽ സ്വദേശികളായ അലൻ ആന്റണി, ജിൻസൻ കെ സിറിൽ, പാലക്കാട് സ്വദേശി റിജോ അഗസ്‌റ്റിൻ എന്നിവർക്കാണ് ഗുരുതരമായി പരിക്കേറ്റത്.
എച്ച്എംടി സിഗ്‌നൽ ജംഗ്ഷനിൽ ബൈക്കുകൾ കൂട്ടിയിടിച്ചായിരുന്നു അപകടം. ആലുവ ഭാഗത്ത് നിന്ന് ഇടപ്പള്ളി ഭാഗത്തേക്ക് സിഗ്‌നൽ തെറ്റിച്ചെത്തിയ ബൈക്ക് കളമശേരി മെഡിക്കൽ കോളേജ് ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്കിൽ ഇടിക്കുകയായിരുന്നു.പരിക്കേറ്റവരെ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Most Read: ഒമൈക്രോൺ; സംസ്‌ഥാനത്ത് എത്തുന്നവർക്ക് ഇന്നുമുതൽ നിർബന്ധിത ക്വാറന്റെയ്ൻ







































