പത്തനംതിട്ട: തിരുവല്ല എംസി റോഡിലെ മഴുവങ്ങാടിന് സമീപം ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടം. ഒരു കുടുംബത്തിലെ ആറുപേരടക്കം ഏഴ് പേർക്ക് പരിക്കേറ്റു. ആറു വയസുകാരന്റെ കണ്ണിൽ ഓട്ടോറിക്ഷയുടെ ചില്ല് തുളഞ്ഞു കയറി. ചൊവ്വാഴ്ച രാത്രി പതിനൊന്നരയോടെ ആയിരുന്നു അപകടം. തിരുവല്ല എസ്എൻഡിപി യൂണി യൻ ഓഫീസിന് സമീപത്തുവച്ചാണ് അപകടം നടന്നത്.
ഓട്ടോറിക്ഷ ഓടിച്ചിരുന്ന തിരുമൂലപുരം മാടപ്പുറത്ത് വീട്ടിൽ രാജു ( 68 ), ഭാര്യ ഗോമതി (63), ചെറുമക്കളായ അനീറ്റ (10), ആരതി (11), അതുൽ (8), അലൻ (6), ബൈക്ക് യാത്രികനായിരുന്ന കുരമ്പാല തെങ്ങും പുറത്ത് വീട്ടിൽ അനൂപ് (26) എന്നിവർക്കാണ് പരിക്കേറ്റത്. അലന്റെ കണ്ണിൽ ചില്ല് കയറി ഗുരുതര പരിക്കേറ്റു. രാജുവിന്റെയും അതുലിന്റെയും ഇരു കാലുകൾക്കും ഒടിവുണ്ട്. മറ്റുള്ളവരുടെ പരിക്ക് ഗുരുതരമല്ല. ഏഴു പേരും തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിലാണ്.
Read also: മുല്ലപ്പെരിയാർ; സ്പിൽവേ ഷട്ടറുകൾ കൂടുതൽ ഉയർത്തി






































