താമരശ്ശേരി: കോഴിക്കോട്- കൊല്ലഗൽ ദേശീയപാതയിൽ താമരശ്ശേരി ചുരത്തിൽ മണിക്കൂറുകളായി വൻ ഗതാഗതക്കുരുക്ക്. ചുരത്തിലെ ഒമ്പതാം വളവിന് താഴെ വീതി കുറഞ്ഞ ഭാഗത്ത് കെഎസ്ആർടിസി ബസും ചരക്കുലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തെ തുടർന്നാണ് ഗതാഗതം തടസപ്പെട്ടത്.
അപകടത്തിൽപ്പെട്ട വാഹനങ്ങൾ ക്രെയിൻ ഉപയോഗിച്ച് മാറ്റി ഒരു ഭാഗത്തുകൂടി വാഹനങ്ങൾ കടത്തിവിടാൻ തുടങ്ങിയെങ്കിലും ചുരത്തിലെ ഗതാഗതക്കുരുക്ക് തുടരുകയാണ്. ഇരുഭാഗങ്ങളിലും വാഹനങ്ങളുടെ നീണ്ടനിരയാണുള്ളത്. രാവിലെ എട്ടു മണിയോടെയാണ് ബത്തേരിയിലേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി സൂപ്പർ ഫാസ്‌റ്റ് ബസും ചരക്കുലോറിയും കൂട്ടിയിടിച്ച് അപകടമുണ്ടായത്. ആർക്കും പരിക്കില്ല.
Must Read: ലോക്ക്ഡൗണിൽ കൂടുതൽ ഇളവുകൾ; നിയന്ത്രണത്തിന് ടിപിആർ കണക്കിലെടുക്കില്ല