മയക്കുമരുന്ന് കേസ്; നടൻ ശ്രീകാന്ത് അറസ്‌റ്റിൽ

കഴിഞ്ഞമാസം അറസ്‌റ്റിലായ അണ്ണാഡിഎംകെ മുൻ നേതാവിന്റെ മൊഴിയുടെ അടിസ്‌ഥാനത്തിലാണ്‌ നടനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്. നടൻ ശ്രീകാന്തിന് ലഹരിമരുന്ന് കൈമാറിയെന്നാണ് ഇയാൾ പോലീസിന് നൽകിയ മൊഴി. പിന്നാലെയാണ് അറസ്‌റ്റ് രേഖപ്പെടുത്തിയത്.

By Senior Reporter, Malabar News
Actor Srikanth Arrest
Ajwa Travels

ചെന്നൈ: മയക്കുമരുന്ന് കേസിൽ നടൻ ശ്രീകാന്ത് അറസ്‌റ്റിൽ. നടനെ ഇന്ന് രാവിലെ ചെന്നൈ പോലീസിന്റെ ആന്റി- നർക്കോട്ടിസ് ഇന്റലിജൻസ് വിഭാഗം (എഎൻഐയു) ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അറസ്‌റ്റ് രേഖപ്പെടുത്തിയത്. കഴിഞ്ഞമാസം അറസ്‌റ്റിലായ അണ്ണാഡിഎംകെ മുൻ നേതാവിന്റെ മൊഴിയുടെ അടിസ്‌ഥാനത്തിലാണ്‌ നടനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്.

നുങ്കംപാക്കത്തെ ഒരു ബാറിലുണ്ടായ അടിപിടിയെ തുടർന്നാണ് അണ്ണാഡിഎംകെ മുൻ നേതാവായ പ്രസാദിനെ പോലീസ് അറസ്‌റ്റ് ചെയ്‌തത്‌. ഇയാൾ ലഹരി ഉപയോഗിച്ചിരുന്നെന്ന് അന്വേഷണത്തിൽ വ്യക്‌തമായിരുന്നു. നടൻ ശ്രീകാന്തിന് ലഹരിമരുന്ന് കൈമാറിയെന്നാണ് ഇയാൾ പോലീസിന് നൽകിയ മൊഴി. ഒരു ഗ്രാം കൊക്കെയ്‌ൻ 12,000 രൂപയ്‌ക്ക് ശ്രീകാന്തിന് നൽകിയെന്നാണ് പ്രസാദിന്റെ മൊഴി.

ഇതുസംബന്ധിച്ച അന്വേഷണത്തിലാണ് ശ്രീകാന്തിനെ വിളിച്ചുവരുത്തിയത്. ശ്രീകാന്തിന്റെ രക്‌ത സാമ്പിളുകൾ പരിശോധിച്ചപ്പോൾ ലഹരിസാന്നിധ്യം കണ്ടെത്തിയെന്നാണ് സൂചന. ബെംഗളൂരുവിൽ താമസിക്കുന്ന ഒരു നൈജീരിയൻ പൗരനിൽ നിന്നാണ് ലഹരിമരുന്ന് വാങ്ങിയതെന്നാണ് പ്രസാദ് പോലീസിനോട് പറഞ്ഞത്.

തമിഴ്, തെലുങ്ക് സിനിമകളിൽ ശ്രദ്ധേയനായ നടനാണ് ശ്രീകാന്ത്. 1999ൽ കെ, ബാലചന്ദറിന്റെ ‘ജന്നൽ- മറാബു കവിതൈകൾ’ എന്ന ടിവി ഷോയിലൂടെയാണ് അഭിനയരംഗത്തേക്ക് പ്രവേശിച്ചത്. 2002ൽ തമിഴ് ചിത്രമായ ‘റോജ കൂട്ട’ത്തിലൂടെ വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ചു. 2003ൽ പുറത്തിറങ്ങിയ ‘ഒകാരികി ഒകാരു’ എന്ന ചിത്രത്തിലൂടെ ആയിരുന്നു തെലുങ്ക് അരങ്ങേറ്റം. മലയാളത്തിൽ ‘ഹീറോ’, ‘ഉപ്പുകണ്ടം ബ്രദേഴ്‌സ് ബാക് ഇൻ ആക്ഷൻ’ തുടങ്ങിയ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

Most Read| ജീവന്റെ സാന്നിധ്യം, ഒരുലക്ഷത്തിലധികം വർഷം പഴക്കം; സമുദ്രത്തിനടിയിൽ നിഗൂഢ നഗരം!

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE