നടിയും അവതാരകയുമായ മൃദുല മുരളി വിവാഹിതയായി. പരസ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന നിധിന്‍ വിജയനാണ് വരന്‍. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.
കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ആഘോഷമായി നടത്തിയ മൃദുലയുടെ വിവാഹ നിശ്‌ചയത്തില്‍ നടിമാരായ ഭാവന, രമ്യാ നമ്പീശന്‍, ഷഫ്‌ന, ശരണ്യ മോഹന്‍, ശില്‍പ ബാല, ഗായിക സയനോര തുടങ്ങി നിരവധി പ്രമുഖര്‍ പങ്കെടുത്തിരുന്നു.
Read Also: ചാമ്പ്യന്‍സ് ലീഗ്; ബാഴ്‌സക്ക് മുന്നില്‍ അടിപതറി യുവന്റസ്
2009ല്‍ പുറത്തിറങ്ങിയ മോഹന്‍ലാല്‍ ചിത്രമായ ‘റെഡ് ചില്ലീസി’ലൂടെയാണ് ചെറുപ്രായത്തില്‍ തന്നെ അവതാരകയായി തിളങ്ങിയ മൃദുല സിനിമാലോകത്തേക്ക് ചുവടു വെച്ചത്. തുടര്‍ന്ന് ‘എല്‍സമ്മ എന്ന ആണ്‍കുട്ടി’, ‘10.30 എ എം ലോക്കല്‍ കോള്‍’, ‘അയാള്‍ ഞാനല്ല’ എന്നീ ചിത്രങ്ങളിലും അഭിനയിച്ചു.





































