ചാമ്പ്യന്‍സ് ലീഗില്‍ ഗ്രൂപ്പിലെ രണ്ടാം മല്‍സരത്തില്‍ ഇറ്റാലിയന്‍ വമ്പന്‍മാരായ യുവന്റസിനെ തോല്‍പ്പിച്ച് ബാഴ്‌സലോണ. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ബാഴ്‌സ ക്രിസ്‌റ്റിയാനോ റൊണാൾഡൊ ഇല്ലാതെ ഇറങ്ങിയ യുവന്റസിനെ കീഴ്‌പ്പെടുത്തിയത്. നിലവില്‍ ഗ്രൂപ്പില്‍ ബാഴ്‌സലോണക്ക് ആറും യുവന്റസിന് മൂന്നും പോയിന്റാണ് ഉള്ളത്.
ഡെംബലെയാണ് മല്‍സരത്തിന്റെ 14ആം മിനിറ്റില്‍ ബാഴ്‌സക്ക് ആദ്യ ലീഡ് നല്‍കിയത്. മെസി നല്‍കിയ ഗംഭീര പാസുമായി കുതിച്ച ഡെംബലെയുടെ കാലില്‍ നിന്നും തൊടുത്ത ഷോട്ട് നോക്കി നില്‍ക്കാനെ യുവന്റസ് കീപ്പര്‍ ചെസ്‌നിക്ക് ആയുള്ളൂ. ഈ സീസണിലെ ഡെംബാലെയുടെ രണ്ടാം ഗോള്‍ നേട്ടം കൂടിയായിരുന്നു ഇത്.
ആദ്യ പകുതിയില്‍ നിരവധി ഗോള്‍ അവസരങ്ങളാണ് ബാഴ്‌സക്ക് ലഭിച്ചത്. എന്നാല്‍ ഈ അവസരങ്ങള്‍ ഒന്നും തന്നെ മുതലാക്കാന്‍ ബാഴ്‌സക്ക് കഴിഞ്ഞില്ല.
ആദ്യ പകുതിയില്‍ രണ്ട് തവണയും രണ്ടാം പകുതിയില്‍ ഒരു പ്രാവശ്യവും യുവന്റസിന്റെ ആല്‍വരോ മൊറാട്ട ബാഴ്‌സയുടെ ഗോള്‍വല കുലുക്കിയെങ്കിലും ഓഫ്‌സൈഡ് കൊടി പൊങ്ങുകയായിരുന്നു. തുടര്‍ന്ന് 86ആം മിനിറ്റില്‍ ഡെമിറാല്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തു പോവുകയും ചെയ്‌തതോടെ യുവന്റസ് പോരാട്ടം അസ്‌തമിച്ചു. അവസാന മിനിറ്റില്‍ പെനല്‍റ്റിയിലൂടെ മെസിയാണ് ബാഴ്‌സയുടെ രണ്ടാം ഗോള്‍ നേടിയത്.
Read Also: ഗോവിന്ദ് വസന്തക്ക് പിറന്നാള്‍ സമ്മാനം; റെക്കോര്‍ഡിംഗ് വീഡിയോ പുറത്തു വിട്ട് ‘പടവെട്ട്’ ടീം