മുഴുനീള ഫൺ ത്രില്ലർ മൂവി; ‘അടി നാശം വെള്ളപ്പൊക്കം’ ടീസർ പുറത്തിറങ്ങി

ഹൈറേഞ്ചിൽ സ്‌ഥിതി ചെയ്യുന്ന ഇന്റർനാഷണൽ സ്‌കൂളിന്റെ പശ്‌ചാത്തലത്തിൽ നാലോളം വിദ്യാർഥികളുടെ കഥ പറഞ്ഞുപോകുന്ന ചിത്രം ഒരു മുഴുനീള കോമഡി സിനിമ കൂടിയായിരിക്കുമെന്നാണ് ടീസർ വ്യക്‌തമാക്കുന്നത്.

By Senior Reporter, Malabar News
Adi Naasham Vellappokkam Comedy Teaser
Ajwa Travels

അടി കപ്യാരെ കൂട്ടമണി, ഉറിയടി എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്‌ത എജെ  വർഗീസ് ഒരുക്കുന്ന ‘അടി നാശം വെള്ളപ്പൊക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ഹൈറേഞ്ചിൽ സ്‌ഥിതി ചെയ്യുന്ന ഇന്റർനാഷണൽ സ്‌കൂളിന്റെ പശ്‌ചാത്തലത്തിൽ നാലോളം വിദ്യാർഥികളുടെ കഥ പറഞ്ഞുപോകുന്ന ചിത്രം ഒരു മുഴുനീള കോമഡി സിനിമ കൂടിയായിരിക്കുമെന്നാണ് ടീസർ വ്യക്‌തമാക്കുന്നത്.

കുറെ വർഷങ്ങൾക്ക് ശേഷം പ്രേം കുമാർ തന്റെ കോമഡി പ്രകടനവുമായി ശക്‌തമായി തിരിച്ചുവരുന്ന ചിത്രം കൂടിയാണ് അടി നാശം വെള്ളപ്പൊക്കം. അതോടൊപ്പം ഷൈൻ ടോം ചാക്കോ, ബൈജു സന്തോഷ് എന്നിവരും ടീസറിൽ കോമഡി രംഗങ്ങളുമായി മുന്നിട്ട് നിൽക്കുന്നുണ്ട്. സൂര്യഭാരതി ക്രിയേഷൻസിന്റെ ബാനറിൽ മനോജ് കുമാറാണ് നിർമാണം.

പത്തുവർഷങ്ങൾക്ക് മുൻപ് ഡിസംബറിൽ ആയിരുന്നു എജെ വർഗീസിന്റെ അടി കപ്യാരെ കൂട്ടമണി എന്ന സിനിമ പുറത്തിറങ്ങിയത്. അന്ന് സൂപ്പർ ഹിറ്റായ ചിത്രത്തിന് ഇന്നും റിപീറ്റ്‌ ഡിജിറ്റൽ ഓഡിയൻസുണ്ട്. വീണ്ടും വർഷങ്ങൾക്ക് ശേഷം മറ്റൊരു കോമഡി എന്റർടെയ്‌നറുമായി സംവിധായകൻ എത്തുമ്പോൾ പ്രേക്ഷകർക്ക് പ്രതീക്ഷ കൂടുതലാണ്.

മഞ്‌ജു പിള്ള, ബാബു ആന്റണി, ജോൺ വിജയ്, അശോകൻ, ശ്രീകാന്ത് വെട്ടിയാർ, വിനീത് മോഹൻ, രാജ് കിരൺ തോമസ്, സജിത്ത് തോമസ്, സഞ്ജയ്‌ തോമസ്, പ്രിൻസ്, ലിസബേത് ടോമി തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. സിനിമയുടെ ടൈറ്റിൽ ലോഞ്ച് നടി ശോഭനയായിരുന്നു നിർവഹിച്ചത്. തൃശൂരിലായിരുന്നു ചടങ്ങുകൾ.

പ്രോജക്‌ട് ഡിസൈനർ-ആർ ജയചന്ദ്രൻ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ്-എസ്ബി മധു, താര അതിയാടത്ത്, ഛായാഗ്രഹണം- സൂരജ് എസ് ആനന്ദ്, എഡിറ്റർ- കാ.കാ, കലാസംവിധാനം- ശ്യാം, വസ്‌ത്രാലങ്കാരം- സൂര്യ ശേഖർ, സംഗീത സംവിധാനം- ഇലക്‌ട്രോണിക്‌ കിളി, രാമകൃഷ്‌ണൻ ഹരീഷ്, ഗാനരചന- ടിറ്റോ പി തങ്കച്ചൻ, മുത്തു, ഇലക്‌ട്രോണിക്‌ കിളി, സുരേഷ് പീറ്റേഴ്‌സ്, വിജയാനന്ദ്, ആരോമൽ ആർവി.

മേക്കപ്പ്- അമൽ കുമാർ കെസി, പ്രൊഡക്ഷൻ കൺട്രോളർ- സേതു അടൂർ, ക്രിയേറ്റീവ് പ്രൊഡ്യൂസർ- ജെമിൻ ജോം അയ്യനേത്, ആക്ഷൻ- തവസി രാജ് മാസ്‌റ്റർ, ചീഫ് അസോ. ഡയറക്‌ടർ- ഷഹദ് സി, വിഎഫ്എക്‌സ്- പിക്‌ടോറിയൽ എഫ് എക്‌സ്, പിആർഒ- അക്ഷയ് പ്രകാശ്, സ്‌റ്റിൽസ്- റിഷാജ് മുഹമ്മദ്, ബോയാക് അജിത് കുമാർ, ജിത്തു ഫ്രാൻസിസ്, വിതരണം- ശ്രീപ്രിയ കോംബിൻസ്.

Most Read| കോഴിമുട്ടകളേക്കാൾ 160 ഇരട്ടി വലിപ്പം; ഭൂമിയിലെ ഏറ്റവും വലിയ പക്ഷിമുട്ട!

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE