പാലക്കാട്: വെള്ളത്തിൽ മുങ്ങിയ പാലത്തിലൂടെ സാഹസികയാത്ര നടത്തിയ ബസിന് പിഴ. അപകരമാം വിധം സഞ്ചരിച്ച വാഹനങ്ങൾക്ക് മണ്ണാർക്കാട് ട്രാഫിക് പോലീസാണ് പിഴ ചുമത്തിയത്. ഞെട്ടരക്കടവ് പാമ്പ്ര പാലത്തിലൂടെ സഞ്ചരിച്ച ബസിനും ജീപ്പിനുമാണ് പിഴ ചുമത്തിയത്.
പകുതിയോളം ഭാഗം വെള്ളത്തിൽ മുങ്ങി ബസ് പാലം കടക്കുന്ന ദൃശ്യങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. മനഃപൂർവം ജീവന് ഭീഷണിയാകും വിധം അപകടകരമായ രീതിയിൽ വാഹനമോടിച്ചതിനാണ് നടപടി.
Most Read: ജോലി: ആളുകളെ കെട്ടിപ്പിടിക്കൽ, ഫീസ് മണിക്കൂറിന് 7000 രൂപ!







































