കോഴിക്കോട്: കോവിഡ് വ്യാപനം രൂക്ഷമായതോടെ തൊഴിൽ നഷ്‌ടപ്പെട്ട് അതിഥി തൊഴിലാളികൾ. ഹോട്ടൽ, നിർമാണ മേഖലയിൽ പണി കുറഞ്ഞതും ബീച്ചുകളിലും മറ്റും നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്‌തതോടെയാണ് ഇതരസംസ്‌ഥാന തൊഴിലാളികൾ കൂട്ടമായും ഒറ്റക്കും സ്വദേശങ്ങളിലേക്ക് മടങ്ങുന്നത്.
പശ്‌ചിമ ബംഗാൾ, ഒഡിഷ, ഉത്തരാഖണ്ഡ്, ബിഹാർ തുടങ്ങിയ സംസ്‌ഥാനങ്ങളിലേക്ക് തിങ്കളാഴ്‌ചയും ചൊവ്വാഴ്‌ചയുമായി ആയിരത്തി ഇരുന്നൂറോളം പേരാണ് ട്രെയിൻ കയറിയത്. തമിഴ്‌നാട്ടുകാരും മടങ്ങിയിട്ടുണ്ട്. വിവിധ സംസ്‌ഥാനങ്ങളിലെ തിരഞ്ഞെടുപ്പിനെ തുടർന്ന് കുറച്ചു നാളുകൾക്കു മുമ്പ് ചിലർ നാട്ടിലേക്ക് തിരിച്ചിരുന്നു.
ഇതര സംസ്‌ഥാന തൊഴിലാളികൾ കൂടുതൽ ജോലിയെടുക്കുന്ന ഹോട്ടൽ മേഖലയിലും നിർമാണ മേഖലയിലും വിൽപ്പന കേന്ദ്രങ്ങളിലും കോവിഡ് വ്യാപനം പ്രതിസന്ധി തീർത്തിട്ടുണ്ട്. ബീച്ചുകളിലും മറ്റും വിൽപ്പന നടത്തിയിരുന്ന തൊഴിലാളികൾക്ക് പണിയില്ലാതായി. ഹോട്ടൽ മേഖലയിൽ 40 ശതമാനത്തോളം തൊഴിലാളികളാണ് പണി നിർത്തി സ്വദേശങ്ങളിലേക്ക് തിരിച്ചത്. റമദാൻ ആയതോടെ പല ഹോട്ടലുകളും നേരത്തെ അടച്ചിട്ടിരുന്നു.
Read Also: കോവിഡ് ചട്ടലംഘനം; ജില്ലയിൽ 86 പേർക്കെതിരെ നടപടി