തിരുവനന്തപുരം: വിവാദത്തിൽ അകപ്പെട്ട രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്‌ഥാനം ഉടൻ രാജിവെക്കില്ലെന്ന് സൂചന. രാഹുലിന്റെ വാദങ്ങളും കേൾക്കണമെന്നാണ് കോൺഗ്രസ് നേതാക്കൾ അഭിപ്രായപ്പെടുന്നത്. രാഹുൽ പറയാനുള്ളത് പറയട്ടെ എന്ന് നേതാക്കൾ നിർദ്ദേശിക്കുന്നു. അവന്തികയ്‌ക്കുള്ള മറുപടി പോലെ മറ്റ് വിവാദങ്ങളിലും വിശദീകരണം വരട്ടെ എന്ന് നേതാക്കൾ ചൂണ്ടിക്കാട്ടുന്നു.
രാഹുലിനെതിരായ നടപടിയിൽ അന്തിമ ചർച്ചയും തീരുമാനവും ഇന്നുണ്ടായേക്കുമെന്നാണ് സൂചന. രാജിക്ക് കടുപ്പിച്ച നേതാക്കളും അയയുന്ന കാഴ്‌ചയാണ് ഇപ്പോൾ കാണുന്നത്. രാഹുൽ ഒഴിഞ്ഞാൽ പാലക്കാട് വീണ്ടും ഉപതിരഞ്ഞെടുപ്പിലേക്ക് നീങ്ങാൻ സാധ്യതയുണ്ട്. വിവാദം കത്തിനിൽക്കെ, തിരഞ്ഞെടുപ്പ് പാർട്ടിക്ക് അനുകൂലമായി വരാൻ സാധ്യതയില്ലെന്നും, മണ്ഡലത്തിൽ ബിജെപി മുന്നേറുമെന്നും നേതൃത്വം ആശങ്കപ്പെടുന്നുണ്ട്.
ഈ അവസരത്തിൽ മുഖം രക്ഷിക്കാൻ പേരിന് സസ്‌പെൻഷൻ നീക്കത്തിനാണ് കെപിസിസി ഇപ്പോൾ ശ്രമിക്കുന്നത്. എന്നാൽ, കെപിസിസിയുടെ നിലപാടിൽ ഒരുവിഭാഗത്തിന് അമർഷവുമുണ്ട്. രാഹുലിനെതിരെ നടപടി വേണമെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് മുതിർന്ന നേതാക്കൾ. പ്രതിപക്ഷ നേതാവ് വിഡി സതീശൻ, രമേശ് ചെന്നിത്തല, കെ. മുരളീധരൻ അടക്കമുള്ളവർ രാഹുൽ രാജിവെക്കണമെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ്.
Most Read| ‘വിഷയത്തെ ഗൗരവമായി കാണണം’; യുഎസുമായുള്ള പ്രശ്‌നം പരിഹരിക്കണം’