കൊച്ചി: നെടുമ്പാശേരിയിൽ നിന്ന് ഷാർജയിലേക്ക് പോയ എയർ അറേബ്യ വിമാനം തിരിച്ചിറക്കി. യന്ത്രത്തകരാറിനെ തുടർന്നാണ് വിമാനം തിരിച്ചിറക്കിയത്. 212 യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. വിമാനം പറന്നുയർന്ന് പത്ത് മിനിറ്റിനകംതന്നെ യന്ത്രത്തകരാർ തിരിച്ചറിഞ്ഞെന്ന് അധികൃതർ പറയുന്നു. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്നും എല്ലാവരെയും ഹോട്ടലുകളിലേക്ക് മാറ്റിയെന്നും അധികൃതർ അറിയിച്ചു. തകരാറുകൾ പരിഹരിച്ച് വിമാനം എപ്പോൾ പുറപ്പെടും എന്നതിനെ കുറിച്ച് കൃത്യമായ വിവരം വന്നിട്ടില്ല.
Read also: ഇന്ത്യൻ ഭൗമ നിരീക്ഷണ ഉപഗ്രഹം ഇഒഎസ്-03 വിക്ഷേപണം പരാജയം






































