129 ദിർഹത്തിന് അഞ്ചുലക്ഷം ടിക്കറ്റ്; നിരക്കിളവ് പ്രഖ്യാപനവുമായി എയർ അറേബ്യ

ഈ മാസം 20ന് മുൻപ് ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് അടുത്ത മാർച്ച് ഒന്നുമുതൽ ഒക്‌ടോബർ 25 വരെയുള്ള കാലയളവിൽ യാത്ര ചെയ്യാം.

By Senior Reporter, Malabar News
Air Arabia Flight Emergency landed In India In The Way To Abu Dhabi
Ajwa Travels

അബുദാബി: യുഎഇയിൽ നിന്ന് കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം ഉൾപ്പടെ വിവിധ സെക്‌ടറുകളിലേക്ക് 129 ദിർഹം വീതം മാത്രം ഈടാക്കി അഞ്ചുലക്ഷം വിമാന ടിക്കറ്റ് നൽകുമെന്ന് എയർ അറേബ്യ പ്രഖ്യാപിച്ചു. ഈ മാസം 20ന് മുൻപ് ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് അടുത്ത മാർച്ച് ഒന്നുമുതൽ ഒക്‌ടോബർ 25 വരെയുള്ള കാലയളവിൽ യാത്ര ചെയ്യാം.

സ്‌കൂൾ അവധിക്കാലത്തെ യാത്രകൾക്ക് നിരക്കിളവ് കൂടുതൽ പ്രയോജനകരമായേക്കും. എയർ അറേബ്യയുടെ ഷാർജ, അബുദാബി, റാസൽഖൈമ എന്നിവിടങ്ങളിൽ നിന്ന് ഇന്ത്യ ഉൾപ്പടെ വിവിധ രാജ്യങ്ങളിലേക്കുള്ള വിമാന സർവീസുകളിൽ ഇളവ് ബാധകമാണെന്ന് എയർ അറേബ്യ അറിയിച്ചു.

മുംബൈ, ഡെൽഹി, അഹമ്മദാബാദ്, ജയ്‌പുർ, നാഗ്‌പുർ, കൊൽക്കത്ത, ഗോവ, ബെംഗളൂരു, ഹൈദരാബാദ്, ചെന്നൈ, കോയമ്പത്തൂർ തുടങ്ങിയവയാണ് ഇളവ് ലഭിക്കുന്ന മറ്റു ഇന്ത്യൻ സെക്‌ടറുകൾ. വിവിധ രാജ്യങ്ങളിലേക്കായി 200ഓളം സർവീസുകളാണ് എയർ അറേബ്യ നടത്തിവരുന്നത്. ഓരോ സെക്‌ടറുകളിലെയും നിശ്‌ചിത ശതമാനം ടിക്കറ്റുകൾക്കാണ് ഇളവ്.

Most Read| ഡ്രാഗൺ പേടകം ബഹിരാകാശത്ത്; സുനിതയും വിൽമോറും ഫെബ്രുവരിയിൽ മടങ്ങും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE