ന്യൂഡെൽഹി: എയർ ഇന്ത്യ ഏറ്റെടുക്കാൻ രംഗത്തുള്ളവരിൽ മുൻപന്തിയിൽ ടാറ്റ ഗ്രൂപ്പും സ്പൈസ് ജെറ്റ് പ്രമോട്ടർ അജയ് സിംഗും മാത്രമെന്ന് റിപ്പോർട്. താൽപര്യപത്രം സമർപ്പിച്ചവരിൽ നിന്ന് തയാറാക്കിയ ചുരുക്കപ്പട്ടികയിലാണ് ഇരു കൂട്ടരും ഇടം പിടിച്ചത്. എന്നാൽ തുടക്കത്തിൽ ഇതിനായി രംഗത്ത് ഉണ്ടായിരുന്ന മറ്റ് പലരും ചുരുക്കപ്പട്ടികയിൽ നിലവിലില്ല. എയർ ഇന്ത്യയിലെ 209 ജീവനക്കാരുടെ സംഘവും താൽപര്യപത്രം സമർപ്പിച്ചിരുന്നെങ്കിലും യോഗ്യത നേടാൻ കഴിഞ്ഞില്ല.
ഏപ്രിൽ-ജൂൺ മാസങ്ങളിൽ എയർ ഇന്ത്യയുടെ വിൽപന നടപടികൾ പൂർത്തിയാക്കാനാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്. ഇതിന്റെ പ്രാരംഭ നടപടികൾ പുരോഗമിക്കുകയാണ്. പൊതുമേഖലാ വിമാനക്കമ്പനിയായ എയർ ഇന്ത്യയുടെ വിൽപ്പനയിലൂടെ വലിയ തുകയാണ് സർക്കാർ ലക്ഷ്യമിടുന്നത്. കേന്ദ്ര സർക്കാരിന്റെ പ്രഖ്യാപിത നയമായ സ്വകാര്യവൽക്കരണ പരിപാടികളുടെ ഭാഗമാണ് എയർ ഇന്ത്യ വിൽപ്പനയും.
Read Also: ബാഫ്തയിൽ ഇടംനേടി ഇന്ത്യൻ ചിത്രം ദി വൈറ്റ് ടൈഗർ







































