ന്യൂഡെല്‍ഹി: രാജ്യതലസ്‌ഥനത്ത് വായുനിലവാരം വളരെ മോശം അവസ്‌ഥയില്‍ തുടരുന്നു. ആനന്ദ് വിഹാറില്‍ വായു നില ഗുരുതരാവസ്‌ഥയിലാണ്. ഇവിടെ അന്തരീക്ഷ വായുനിലവാര സൂചിക (എക്യുഐ) 402 രേഖപ്പെടുത്തി.
നജാഫ്ഗട്ടിലും വായുനില ഗുരുതരാവസ്‌ഥയിലാണ്. ഇവിടെ എക്യുഐ 414 എന്ന നിലയിലാണെന്നും സ്‌ഥിതി മോശമാണെന്നും മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ റിപ്പോര്‍ട്ട് വ്യക്‌തമാക്കുന്നു. മന്ദിര്‍ മാര്‍ഗ്, അശോക് വിഹാര്‍ എന്നിവിടങ്ങളിലും വായുനില മോശം അവസ്‌ഥയിലാണ്. മന്ദിര്‍ മാര്‍ഗില്‍ 364, അശോക് വിഹാറില്‍ 397ഉം ആണ് എക്യുഐ.
Also Read: ‘ബിഹാര്‍ ഫലം ഇടതുപക്ഷത്തെ എഴുതി തള്ളിയവര്‍ക്കുള്ള മറുപടി’; സീതാറാം യെച്ചൂരി