എലത്തൂർ സീറ്റിനെച്ചൊല്ലി തർക്കം; എൻസിപി യോഗത്തിൽ നിന്ന് എകെ. ശശീന്ദ്രൻ ഇറങ്ങിപ്പോയി

ശശീന്ദ്രൻ ഇത്തവണ മൽസരിക്കാതെ മാറിനിൽക്കണമെന്ന് പിസി. ചാക്കോ ആവശ്യപ്പെട്ടതോടെയാണ് മന്ത്രി യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയത്. ഏകപക്ഷീയമായ ചർച്ച നടക്കുന്നെന്ന് ആരോപിച്ചായിരുന്നു മന്ത്രിയുടെ നടപടി.

By Senior Reporter, Malabar News
AK-Saseendran
Ajwa Travels

തിരുവനന്തപുരം: എൻസിപിയിൽ സീറ്റ് തർക്കം. മന്ത്രി എകെ. ശശീന്ദ്രന്റെ എലത്തൂരിലെ സീറ്റിനെച്ചൊല്ലിയാണ് തർക്കം. ഇന്ന് നടന്ന എൻസിപി യോഗത്തിൽ നിന്ന് മന്ത്രി ശശീന്ദ്രൻ ഇറങ്ങിപ്പോയി. ശശീന്ദ്രൻ ഇത്തവണ മൽസരിക്കാതെ മാറിനിൽക്കണമെന്ന് പിസി. ചാക്കോ ആവശ്യപ്പെട്ടതോടെയാണ് മന്ത്രി യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയത്.

ഏകപക്ഷീയമായ ചർച്ച നടക്കുന്നെന്ന് ആരോപിച്ചായിരുന്നു മന്ത്രിയുടെ നടപടി. കൂടിയാലോചന ഇല്ലാതെയാണ് തീരുമാനമെന്നും ഏകപക്ഷീയ തീരുമാനം പ്രഖ്യാപിച്ചാൽ യോഗം നടത്തേണ്ട ആവശ്യമില്ലല്ലോ എന്നും ശശീന്ദ്രൻ പ്രതികരിച്ചു. ശശീന്ദ്രൻ മാറി മറ്റൊരാൾക്ക് മൽസരിക്കാനുള്ള വഴിയൊരുക്കണമെന്നാണ് പാർട്ടിയിലെ ഒരുകൂട്ടം നേതാക്കളുടെ ആവശ്യം.

എന്നാൽ, ഇതിന് ശശീന്ദ്രൻ തയ്യാറാവുന്നില്ലെന്നാണ് ജില്ലാ നേതാക്കളുടെ പരാതി. എലത്തൂരിൽ ശശീന്ദ്രനെതിരെ ശക്‌തമായ പ്രാദേശിക വികാരമുണ്ടെന്നും ഇത്തവണയും അദ്ദേഹം തന്നെ മൽസരിച്ചാൽ തിരിച്ചടിയുണ്ടാകുമെന്നും നേതാക്കൾ പറയുന്നു. അതേസമയം, പാർട്ടി പറഞ്ഞാൽ എലത്തൂർ മണ്ഡലത്തിൽ ഇത്തവണവും മൽസരിക്കുമെന്നാണ് കഴിഞ്ഞ പത്തുവർഷമായി മന്ത്രി സ്‌ഥാനത്തുള്ള ശശീന്ദ്രന്റെ നിലപാട്.

Most Read| 91ആം വയസിലും ‘ജിൽ’ മുത്തശ്ശി ‘ചിൽ’; എന്റമ്മോ ആർക്കും പറ്റില്ലെന്ന് കമന്റുകൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE