തളിപ്പറമ്പ്: ചാണോക്കുണ്ട് ടൗണിൽ വെച്ച് ചാരായവുമായി യുവാവ് എക്സൈസിന്റെ പിടിയിൽ. പോത്തുകുണ്ട് , താറ്റ്യാട്ട്, ചാണോക്കുണ്ട് ഭാഗങ്ങളിൽ ആലക്കോട് എക്സൈസ് നടത്തിയ പരിശോധനയിലാണ് തളിപ്പറമ്പിലെ ചാണോക്കുണ്ട് ടൗണിൽ വെച്ച് ചാരായം പിടികൂടിയത്.
തളിപ്പറമ്പ് മംഗരയിലെ പാറോൽ വീട്ടിൽ അനസ് പി(31)യെയാണ് അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്നും 3 കുപ്പികളിലായി വിൽപനക്ക് കൊണ്ടുവന്ന 3 ലിറ്റർ ചാരായം എക്സൈസ് പിടികൂടി.
ആലക്കോട് എക്സൈസ് റേഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസർ കെ അഹമ്മദിന്റെ നേതൃത്വത്തിൽ ആയിരുന്നു പരിശോധന. പ്രിവന്റീവ് ഓഫീസർ സജീവ് പിആർ, ഗ്രേഡ് പ്രിവ. ഓഫീസർ സാജൻ കെകെ, സിവിൽ എക്സൈസ് ഓഫീസർമാരായ മധു ടിവി, ധനേഷ് ടിവി എന്നിവരും പരിശോധനയുടെ ഭാഗമായി.
Malabar News: മാറ്റമില്ലാതെ മലപ്പുറം; കഴിഞ്ഞ തിരഞ്ഞെടുപ്പിലെ സീറ്റുനില ആവർത്തിച്ചു







































