പാലക്കാട്: മുന്നറിയിപ്പ് ഇല്ലാതെ തമിഴ്‌നാട് ആളിയാർ ഡാം തുറന്നു. ഡാം തുറന്നതോടെ പാലക്കാട് ജില്ലയിലെ പുഴകളിൽ ശക്‌തമായ കുത്തൊഴുക്ക് ഉണ്ടായി. നിലവിൽ ജില്ലയിലെ ചിറ്റൂർ, യാക്കര പുഴകളിൽ വെള്ളത്തിന്റെ ശക്‌തമായ കുത്തൊഴുക്കാണ്. വൈകാതെ ഭാരതപ്പുഴയിലും വെള്ളം ഉയരും. ദിവസങ്ങളായി തമിഴ്‌നാട്ടിൽ കനത്ത മഴ തുടരുകയാണ്.
തുടർന്നാണ് ഡാം തുറന്ന് വിട്ടത്. എന്നാൽ, മുന്നറിയിപ്പില്ലാതെ ഡാം തുറന്നതാണ് സംസ്‌ഥാനത് പ്രതിസന്ധിക്ക് ഇടയാക്കിയത്. മുൻപ് സമാന രീതിയിൽ തമിഴ്‌നാട് ഡാം തുറന്ന് വിട്ടതിനെ തുടർന്ന് മുന്നറിയിപ്പ് നൽകണമെന്ന് കേരളം ആവശ്യപെട്ടിരുന്നു. അതേസമയം, മുല്ലപ്പെരിയാർ, ഇടുക്കി ഡാമുകളും ഇന്ന് തുറന്നിട്ടുണ്ട്.
Most Read: വയനാട് ജില്ലയിലെ 59 ബസുകളിൽ സുരക്ഷാ വീഴ്‌ച