ജലനിരപ്പ് ഉയരുന്നു; ആളിയാർ ഡാമിന്റെ 11 ഷട്ടറുകളും തുറന്നു

By Trainee Reporter, Malabar News
aliyar dam opened
Ajwa Travels

പാലക്കാട്: ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ആളിയാർ അണക്കെട്ടിന്റെ 11 ഷട്ടറുകളും തുറന്നു. ഓരോ ഷട്ടറും 12 സെന്റീമീറ്റർ വീതമാണ് ഉയർത്തിയത്. 4000 ഘനയടി വെള്ളമാണ് ഒരേസമയം പുറത്തേക്ക് ഒഴുക്കുന്നത്. ആളിയാർ മേഖലയിൽ കനത്ത മഴ തുടരുന്നതിനാൽ രാത്രിയോടെ ഷട്ടറുകൾ കൂടുതൽ ഉയർത്താനുള്ള സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഇതേ തുടർന്ന് ചിറ്റൂർ പുഴയുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് പാലക്കാട് ജില്ലാ ഭരണകൂടം ജാഗ്രതാ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഡാം കൂടുതൽ തുറന്നാൽ ചിറ്റൂർ, യാക്കര പുഴകളിൽ ജലനിരപ്പ് ക്രമാതീതമായി വർധിക്കും. വെള്ളത്തിന്റെ കുത്തൊഴുക്കും രൂപപ്പെടും.

Most Read: കോവിഡ് പരിശോധന കുറയുന്നു; കേരളം ഉള്‍പ്പടെ 13 സംസ്‌ഥാനങ്ങള്‍ക്ക് കേന്ദ്രത്തിന്റെ കത്ത്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE