ഇടുക്കി: സഹകരണ ബാങ്കുകളിലെ തട്ടിപ്പുകൾ തുടർകഥയാവുകയാണ്. ഇതിനിടെ ഇടുക്കി ചിന്നക്കനാൽ സർവീസ് സഹകരണ ബാങ്കിനെതിരെയും അഴിമതി ആരോപണം ഉയർന്നു. എൽഡിഎഫ് ഭരണസമിതിക്ക് കീഴിൽ പ്രവർത്തിക്കുന്ന ബാങ്കിനെതിരെ സിപിഐ അംഗങ്ങളാണ് രംഗത്തെത്തിയിരിക്കുന്നത്.
വ്യാജ പട്ടയത്തിൻ മേൽ ബാങ്ക് ലോൺ നൽകിയിട്ടുണ്ടെന്നാണ് ആരോപണം. ബാങ്ക് സെക്രട്ടറിയുടെ കെട്ടിട നിർമാണം സംബന്ധിച്ചും ആരോപണങ്ങൾ ഉയരുന്നുണ്ട്. ഇതിനെതിരെ വിജിലൻസിന് പരാതി നൽകിയിരിക്കുകയാണ് സിപിഐ.
ആരോപണങ്ങളിൽ വിശദീകരണം ആവശ്യപ്പെട്ട് സിപിഐ ബാങ്കിന് കത്തയച്ചു. സ്‌ഥാപനത്തിന്റെ ഇടപാടുകള്‍, എത്രപേർ ജോലി ചെയ്യുന്നുണ്ട്, അവരുടെ ശമ്പളമെത്രയാണ് എന്നതുള്‍പ്പടെയുള്ള വിവരങ്ങള്‍ തേടിയാണ് സിപിഐയുടെ കത്ത്. പതിനഞ്ച് ദിവസത്തിനുള്ളില്‍ മറുപടി നല്‍കണമെന്നും നിർദ്ദേശമുണ്ട്.

Also Read: കരിപ്പൂർ വിമാനാപകടം; ചികിൽസാ സഹായം നിർത്താനൊരുങ്ങി എയർ ഇന്ത്യ