അക്ഷരമാല പഠനം പുനഃസ്‌ഥാപിക്കണം; വിദ്യാഭ്യാസ മന്ത്രിയെ കാണാനൊരുങ്ങി ഭാഷാസ്‌നേഹികൾ

By News Desk, Malabar News
Alphabet learning must be restored save education leaders
Representational Image
Ajwa Travels

തിരുവനന്തപുരം: അക്ഷരമാല പഠനം പുനഃസ്‌ഥാപിക്കണം എന്നാവശ്യപ്പെട്ട് സേവ് എഡ്യൂക്കേഷൻ നേതാക്കൾ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയെ കാണും. നാളെ രാവിലെ 8 മണിക്കാണ് കൂടിക്കാഴ്‌ച. ജൂൺ ഒന്ന് മുതൽ തന്നെ ഒന്നാം ക്‌ളാസ്‌ മുതലുള്ള മലയാളം അക്ഷരമാല പഠനം പുനഃസ്‌ഥാപിക്കണമെന്ന് ആവശ്യപ്പെട്ടാണ് സേവ് എഡ്യൂക്കേഷൻ കമ്മിറ്റി സംസ്‌ഥാന നേതാക്കൾ വിദ്യാഭ്യാസ മന്ത്രിയുടെ ഔദ്യോഗിക വസതിയിൽ എത്തി മന്ത്രിയെ നേരിൽ കാണുന്നത്.

പാഠപുസ്‌തകങ്ങളിൽ അക്ഷരമാല ഉൾപ്പെടുത്തുകയും പഠിപ്പിക്കുകയും ചെയ്യണമെന്ന് ആവശ്യപ്പെടുന്ന തുറന്ന കത്ത് മന്ത്രിക്ക് കൈമാറും. തുടർന്ന്, 11 മണിക്ക് അക്ഷരമാല പഠന സമരം സെക്രട്ടേറിയറ്റ് നടയിൽ സംഘടിപ്പിക്കും. മലയാള ഭാഷാ സ്‌നേഹികളും വിദ്യാഭ്യാസ സ്‌നേഹികളും സമരത്തിൽ പങ്ക് ചേരും. ഒപ്പം, ചിത്രകാരൻമാർ അക്ഷര ചിത്രങ്ങൾ വരയ്‌ക്കും. ബ്‌ളാക്ക്‌ ബോർഡിൽ മലയാള അക്ഷരങ്ങൾ എഴുതിയാണ് സമരം.

അക്ഷര വിദ്യാഭ്യാസത്തിന്റെ മഹത്വം ഉദ്‌ഘോഷിക്കുന്ന കവിതകൾ ആലപിക്കും. സ്‌കൂൾ തുറക്കുന്ന ജൂൺ 1 അക്ഷര വിദ്യാഭ്യാസ സംരക്ഷണ ദിനമായി ആചരിക്കുമെന്ന് സേവ് എഡ്യൂക്കേഷൻ കമ്മിറ്റി സംസ്‌ഥാന നേതാക്കളായ പ്രൊഫ. ജോർജ് ജോസഫ്, എം ഷാജർഖാൻ ഇ എൻ ശാന്തിരാജ് എന്നിവർ അറിയിച്ചു.

Most Read: ജോ ജോസഫിനെതിരെ അശ്ളീല പ്രചാരണം; കോൺഗ്രസ് പ്രവർത്തകനടക്കം രണ്ടുപേർ അറസ്‌റ്റിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE