മലപ്പുറം: സംസ്‌ഥാനത്ത് ഒരാൾക്ക് കൂടി അമീബിക് മസ്‌തിഷ്‌ക ജ്വരം സ്‌ഥിരീകരിച്ചു. മലപ്പുറം ജില്ലയിലെ തിരൂർ വെട്ടം സ്വദേശിയായ 78-കാരനാണ് രോഗം സ്‌ഥിരീകരിച്ചത്. നിലവിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിലാണ്. ആരോഗ്യനില തൃപ്‌തികരമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
ശനിയാഴ്‌ച രാത്രിയാണ് കടുത്ത പനിയെ തുടർന്ന് ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്. രോഗം സ്‌ഥിരീകരിച്ചതിനെ തുടർന്ന് പ്രദേശത്തെ കിണറുകളും കുളങ്ങളും ജലാശയങ്ങളും ക്ളോറിനേറ്റ് ചെയ്യുമെന്ന് തിരൂർ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. യു. സൈനുദ്ദീൻ അറിയിച്ചു.
Most Read| അഫ്‌ഗാനിൽ ഇന്റർനെറ്റ് നിരോധിച്ച് താലിബാൻ; വിമാന സർവീസുകൾ ഉൾപ്പടെ നിലച്ചു