തിരുവനന്തപുരം: തിരുവനന്തപുര- മധുര അമൃത എക്‌സ്‌പ്രസ് (16343/44) രാമേശ്വരത്തേക്ക് നീട്ടാൻ റെയിൽവേ ബോർഡ് അനുമതി. നാളെ മുതൽ രാമേശ്വരം സർവീസ് ആരംഭിക്കും. രാത്രി 8.30ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്ന ട്രെയിൻ പിറ്റേ ദിവസം ഉച്ചയ്‌ക്ക് 12.45ന് രാമേശ്വരത്ത് എത്തും.
രാമേശ്വരത്ത് നിന്ന് ഉച്ചയ്‌ക്ക് 1.30ന് പുറപ്പെടുന്ന ട്രെയിൻ പിറ്റേന്ന് പുലർച്ചെ 4.55ന് തിരുവനന്തപുരത്ത് എത്തും. ഏറെക്കാലമായി കേരളത്തിൽ നിന്ന് രാമേശ്വരത്തേക്ക് നേരിട്ട് ട്രെയിൻ സർവീസില്ല. മീറ്റർ ഗേജ് കലഘട്ടത്തിൽ പാലക്കാട് നിന്ന് രാമേശ്വരം ട്രെയിനുകൾ ഉണ്ടായിരുന്നെങ്കിലും ഗേജ് മാറ്റത്തിന്റെ പേരിൽ അവ നിർത്തലാക്കിയിരുന്നു.
2018ൽ ഗേജ് മാറ്റം പൂർത്തിയായിട്ടും രാമേശ്വരം സർവീസുകൾ പുനഃരാരംഭിച്ചിരുന്നില്ല. അമൃത രാമേശ്വരത്തേക്ക് നീട്ടണമെന്ന ഏറെ നാളായുള്ള ആവശ്യത്തിനാണ് ഇപ്പോൾ പരിഹാരമായത്. മധുരയ്‌ക്കും രാമേശ്വരത്തിനുമിടയിൽ മാനാമധുര, പരമക്കുടി, രാമനാഥപുരം എന്നിവിടങ്ങളിൽ സ്‌റ്റോപ്പുണ്ടാകും.
Most Read| മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസ്; കെ സുരേന്ദ്രന് ഹൈക്കോടതി നോട്ടീസ്