അട്ടപ്പാടി : പാലക്കാട് ജില്ലയിലെ അട്ടപ്പാടി മേഖലയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ വയോധിക കൊല്ലപ്പെട്ടു. ചിറ്റൂര്‍ മൂച്ചിക്കടവ് സ്വദേശിനിയായ നല്ലമ്മളാണ് കൊല്ലപ്പെട്ടത്. ഇന്ന് പുലര്‍ച്ചെയാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. ആക്രമണത്തെ തുടര്‍ന്ന് സംഭവസ്‌ഥലത്തു വച്ച് തന്നെ നല്ലമ്മാള്‍ മരിച്ചു.
പ്രദേശത്ത് കഴിഞ്ഞ കുറെ ദിവസങ്ങളായി കാട്ടാനയുടെ ശല്യം രൂക്ഷമായി തുടരുകയായിരുന്നു. നല്ലമ്മാളിന്റെ മൃതദേഹം പോസ്‌റ്റ്മോര്‍ട്ടത്തിനായി പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പ്രദേശത്ത് രൂക്ഷമായി തുടരുന്ന കാട്ടാന ശല്യം പരിഹരിക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസികള്‍ നിരവധി സമരങ്ങള്‍ ഇതിനോടകം തന്നെ നടത്തിയിരുന്നു.
Read also : തെരുവുനായ ശല്യം രൂക്ഷമായി ഫറോക്ക്

































