സിരുതൈ ശിവ സംവിധാനം ചെയ്യുന്ന രജനികാന്ത് ചിത്രമാണ് ‘അണ്ണാത്തെ’. സണ്‍ പിക്ചേഴ്സ് നിര്‍മിക്കുന്ന ചിത്രം നവംബര്‍ 4ന് ദീപാവലി സ്പെഷ്യല്‍ റിലീസായാണ് ലോകമെമ്പാടുമുള്ള പ്രേക്ഷകരിലേക്ക് എത്തുക. ഇപ്പോഴിതാ സിനിമയുടെ ആദ്യ പകര്‍പ്പ് കണ്ട് പ്രതികരണം അറിയിച്ചിരിക്കുകയാണ് സാക്ഷാൽ രജനികാന്ത്.
‘അണ്ണാത്തെ’ പ്രേക്ഷകരെ വൈകാരികമായി ബന്ധിപ്പിക്കാന്‍ കഴിവുള്ള ചിത്രമാണെന്നാണ് രജനികാന്ത് പറഞ്ഞത്. സ്ത്രീകളെയും കുട്ടികളെയും ചിത്രം ആകര്‍ഷിക്കുമെന്നും താരം കൂട്ടിച്ചേർത്തു.
നിലവിൽ ‘അണ്ണാത്തെ’യുടെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നടന്നു കൊണ്ടിരിക്കുകയാണ്. ചിത്രത്തിൽ പ്രധാന കഥാപാത്രമായ ഗ്രാമത്തലവനായാണ് രജനികാന്ത് എത്തുന്നത്. രജനികാന്തും സംവിധായകന് ശിവയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണിത്.
ഖുഷ്ബു, മീന, നയന്‍താര, കീര്‍ത്തി സുരേഷ്, സൂരി തുടങ്ങി വൻ താരനിരയും ചിത്രത്തിലുണ്ട്. ‘ദര്‍ബാറി’ന് ശേഷം നയന്‍താര രജനിയുടെ നായികയായി എത്തുന്ന ചിത്രം കൂടിയാണിത്.
ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘അണ്ണാത്തെ’. പടയപ്പാ, അരുണാചലം എന്നീ ചിത്രങ്ങൾ പോലെ ഒരു മാസ് സിനിമ തന്നെയായിരിക്കും ഇതെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്.

Most Read: ‘പ്രിജില്‍’ മെയ്ഡ് ഇന്‍ ക്യാരവാന്‍ വഴി ഉദയമാകും; 15 വര്‍ഷങ്ങളുടെ പരിശ്രമഫലം!







































