എറണാകുളം: വധഭീഷണി കേസിൽ നടൻ ദിലീപ് സമർപ്പിച്ച മുൻകൂർ ജാമ്യഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. നടിയെ ആക്രമിച്ച കേസിൽ അന്വേഷണ ഉദ്യോഗസ്ഥരെ ആക്രമിക്കാൻ ഗൂഢാലോചന നടത്തിയെന്ന സംഭവത്തിലാണ് ഇപ്പോൾ മുൻകൂർ ജാമ്യത്തിനായി കോടതിയിൽ ഹരജി നൽകിയിരിക്കുന്നത്.
നടിയെ ആക്രമിച്ച കേസിന്റെ വിചാരണ നീട്ടിക്കൊണ്ട് പോകാനുള്ള നീക്കമാണെന്നും, വധഭീഷണി കേസ് കെട്ടിച്ചമച്ചതാണെന്നും ഹരജിയിൽ വ്യക്തമാക്കുന്നുണ്ട്. അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിനെതിരെ താന്‍ പരാതി നല്‍കിയതിന്റെ പ്രതികാര നടപടിയായാണ് ഈ കേസ് എടുത്തതെന്നും ദിലീപ് ജാമ്യഹരജിയിൽ ചൂണ്ടിക്കാട്ടി.
വധഭീഷണി കേസിൽ ദിലീപിനൊപ്പം തന്നെ സഹോദരൻ അനൂപ്, സഹോദരി ഭർത്താവ് സൂരജ് എന്നിവരും മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചിട്ടുണ്ട്. സംവിധായകന് ബാലചന്ദ്രകുമാറിന്റെ മൊഴിയുടെയും ശബ്ദരേഖയുടെയും അടിസ്ഥാനത്തില്‍ ദിലീപ് അടക്കം 6 പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.
Read also: അറസ്റ്റിനിടെ പോലീസുകാർക്ക് നേരെ ആക്രമണം; രണ്ടുപേർ പിടിയിൽ







































