മുംബൈ: കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ എത്തിക്കുന്ന മൃതദേഹങ്ങളില്‍ ആന്റിജെന്‍ ടെസ്റ്റ് നടത്താന്‍ തീരുമാനം. സര്‍ക്കാര്‍ അടുത്തിടെ പുറത്തിറക്കിയ പുതിയ സര്‍ക്കുലറില്‍ ആണ് ട്രൂനാറ്റ് / സിബിഎന്‍എഎടി പോലുള്ള പരിശോധനകള്‍ മൃതദേഹങ്ങള്‍ വേഗത്തില്‍ ബന്ധുക്കള്‍ക്ക് കൈമാറാന്‍ സഹായിക്കുമെന്ന് വ്യക്തമാക്കിയത്.
10 ലക്ഷത്തിലധികം കോവിഡ് കേസുകളും 29,114 ല്‍ അധികം മരണങ്ങളുമാണ് തിങ്കളാഴ്ച വരെ മഹാരാഷ്ട്രയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഏറ്റവും കൂടുതല്‍ മരണനിരക്ക് ഉള്ള മുംബൈ, പൂനെ, താനെ എന്നിവിടങ്ങളില്‍ യഥാക്രമം 8,109, 4,754, 4,134 എന്നിങ്ങനെയാണ് മരണസംഖ്യ. കൂടാതെ ജല്‍ഗാവ്, നാസിക്, നാഗ്പൂര്‍ തുടങ്ങിയ ജില്ലകളില്‍ ഇതിനോടകം ആയിരത്തിലധികം മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.
പൂനെയിലെ സാസൂണ്‍ ജനറല്‍ ആശുപത്രിയില്‍, പ്രതിദിനം ശരാശരി 40 മുതല്‍ 50 വരെ മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ഇതില്‍ കുറഞ്ഞത് 15 പേരെയെങ്കിലും മരണം സംഭവിച്ചതിന് ശേഷമാണ് ആശുപത്രികളില്‍ എത്തിക്കുന്നത്. നാഗ്പൂരിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലും ആശുപത്രിയിലും ദിവസേന റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന മരണങ്ങളില്‍ അഞ്ച് മുതല്‍ 10 പേരും ഇത്തരത്തില്‍ മരണശേഷം എത്തിക്കുന്നവരാണ്.
ഫലങ്ങള്‍ ഒരു മണിക്കൂറിനുള്ളില്‍ ലഭിക്കുന്നതിനാല്‍ മൃതദേഹങ്ങളില്‍ ആന്റിജന്‍ പരിശോധന നടത്തുന്നത് ഇവയുടെ പിന്നീടുള്ള നടപടികളെ വളരെയധികം സഹായിക്കുമെന്ന് സംസ്ഥാനത്തെ ആരോഗ്യ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
അതേസമയം ഓഗസ്റ്റ് 21 ന് പുറത്തിറക്കിയ പുതിയ സര്‍ക്കുലറിലെ ആന്റിജന്‍ പരിശോധനകളിലെ കൃത്യത ഇല്ലായ്മയെ കുറിച്ചും ആശങ്കകള്‍ ഉയര്‍ന്നിട്ടുണ്ട്. ഇത് ഫോറന്‍സിക് ഹെല്‍ത്ത് കെയര്‍ ജീവനക്കാരുടെ ജീവന് ആപത്താണെന്ന് വിമര്‍ശനം ഉണ്ട്.
കോവിഡ് ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നവരുടെ മരണങ്ങള്‍ക്ക് പോസ്റ്റ്മാര്‍ട്ടം ആവശ്യമില്ല. മരണ കാണം സാക്ഷ്യപ്പെടുത്തുന്നത് ചികിത്സിക്കുന്ന ഡോക്ടര്‍മാരാണ്. എന്നാല്‍ പുതിയ സര്‍ക്കുലര്‍ പ്രകാരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളും ആശുപത്രികളും ആന്റിജന്‍ പരിശോധനയിലൂടെ കോവിഡ് സംശയമുള്ള എല്ലാ കേസുകളും പുനപരിശോധിക്കുകയും മരണകാരണം ഉറപ്പാക്കാന്‍ മറ്റ് പരിശോധനകള്‍ നടത്തുകയും ചെയ്യണം. അതേസമയം സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലെ നിരവധി ഉദ്യോഗസ്ഥര്‍ കൃത്യമായ പോസ്റ്റ്മാര്‍ട്ടം പ്രോട്ടോക്കോളുകള്‍ സംബന്ധിച്ച് പ്രത്യേക മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ ആവശ്യപ്പെട്ടിരിക്കുകയാണ്.
National News: രാജ്നാഥ് സിംഗ് ഇന്ന് പാർലമെന്റിൽ







































