രാജ്‌നാഥ്‌ സിം​ഗ് ഇന്ന് പാർലമെന്റിൽ; ലഡാക്ക് സംഘർഷം ചർച്ചയായേക്കും

By Desk Reporter, Malabar News
Covid confirmed to Defense Minister Rajnath Singh
Ajwa Travels

ന്യൂ ഡെൽഹി: പ്രതിരോധ മന്ത്രി രാജ്‌നാഥ്‌ സിം​ഗ് ഇന്ന് പാർലമെന്റിൽ എത്തും. ഇന്ത്യ-ചൈന അതിർത്തി സംഘർഷത്തിൽ പ്രതിപക്ഷ വിമർശനം ശക്തമായിരിക്കുന്നതിന് ഇടയിലാണ് രാജ്‌നാഥ് സിം​ഗ് പാർലമെന്റിൽ എത്തുന്നത്. അതുകൊണ്ടു തന്നെ കോൺ​ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ വിഷയം ഉന്നയിച്ചേക്കും. വൈകിട്ട് മൂന്നു മണിയോടെ അദ്ദേഹം ലോക്‌സഭയെ അഭിസംബോധന ചെയ്‌ത്‌ സംസാരിക്കുമെന്നാണ് റിപ്പോർട്ട്. ഇന്നു മുതൽ രാവിലെ 9 മുതൽ ഉച്ചക്ക് 1 വരെ രാജ്യസഭയും വൈകിട്ടു 3 മുതൽ 7 വരെ ലോക്‌സഭയും ചേരും.

ഇന്ത്യയും ചൈനയും തമ്മിലുള്ള അതിർത്തി തർക്കത്തിൽ രാഹുൽ ​ഗാന്ധിയും മറ്റ് കോൺ​ഗ്രസ് നേതാക്കളും കേന്ദ്ര സർക്കാരിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും എതിരെ നിരന്തരം വിമർശനം ഉന്നയിക്കുന്നുണ്ട്. ഇന്നലെ ചേർന്ന പാർലമെന്റിന്റെ ബിസിനസ് അഡ്വൈസറി കമ്മിറ്റിയിൽ ഇന്ത്യ-ചൈന സംഘർഷം പ്രതിപക്ഷം ഉന്നയിച്ചിരുന്നു. ചൈനയുടെ നടപടിയിൽ കേന്ദ്രം പ്രസ്‌താവന നടത്തുമോ എന്ന ചോദ്യത്തിന്, വിഷയത്തിന്റെ ​ഗൗരവവും തന്ത്രപ്രധാന കാര്യങ്ങളും കണക്കിലെടുത്ത് സർക്കാർ തീരുമാനം എടുക്കുമെന്നായിരുന്നു പാർലമെന്ററി കാര്യമന്ത്രി പ്രൽ‌ഹാദ് ജോഷിയുടെ മറുപടി.

Also Read:  യുഎന്നിന്റെ വനിതാ ഉന്നമന കമ്മീഷൻ; ഇന്ത്യക്ക് അംഗത്വം,ചൈന പുറത്ത്

ഏപ്രിൽ മുതൽ പാം​ഗോ​ഗ് തീരത്തും ലഡാക്കിലെ മറ്റ് പ്രദേശങ്ങളിലും ചൈനീസ് സൈന്യം ആവർത്തിച്ച് ആക്രമണം നടത്തുന്ന പശ്ചാത്തലത്തിൽ കേന്ദ്രസർക്കാർ പ്രസ്‌താവന നടത്താത്തത് എന്താണെന്ന ചോദ്യവുമായി പ്രതിപക്ഷം രം​ഗത്തെത്തിയിരുന്നു. ജൂൺ 15 ന് ഗാൽവാൻ താഴ്‌വരയിൽ ചൈനീസ് സൈനികരുമായുള്ള ഏറ്റുമുട്ടലിൽ 20 ഇന്ത്യൻ സൈനികരാണ് വീരമൃത്യു വരിച്ചത്. ഇതിനു ശേഷവും ചൈന നിരന്തരം പ്രകോപനം സൃഷ്‌ടിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE