കൊച്ചി: നടനും ‘എമ്പുരാൻ’ സംവിധായകനുമായ പൃഥ്‌വിരാജിന് പിന്നാലെ നിർമാതാവ് ആന്റണി പെരുമ്പാവൂരിനും ആദായനികുതി വകുപ്പിന്റെ നോട്ടീസ്. ലൂസിഫർ, മരയ്‌ക്കാർ, അറബിക്കടലിന്റെ സിംഹം എന്നീ സിനിമകളുടെ സാമ്പത്തിക ഇടപാടുകളിൽ വ്യക്‌തത വരുത്തണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ്. എമ്പുരാനുമായി നോട്ടീസിന് ബന്ധമില്ലെന്നാണ് ഐടി വൃത്തങ്ങൾ പറയുന്നത്.
2022ൽ നടന്ന റെയ്‌ഡിന്റെ തുടർച്ചയായാണ് നടപടി എന്നും ഉദ്യോഗസ്‌ഥർ പറയുന്നു. ഓവർസീസ് റൈറ്റ്, താരങ്ങൾക്ക് നൽകിയ പ്രതിഫലം എന്നീ കാര്യങ്ങളാണ് ആന്റണി പെരുമ്പാവൂരിനോട് ആദായനികുതി വകുപ്പ് പ്രധാനമായും ചോദിച്ചത്. 2019 മുതൽ 2022 വരെയുള്ള കാലയളവിലെ സിനിമാ ചിത്രീകരണവുമായി ബന്ധപ്പെട്ട വിവരങ്ങളായിരുന്നു 2022ലെ റെയ്‌ഡിൽ ഐടി വകുപ്പ് പരിശോധിച്ചത്.
നേരത്തെ, കടുവ, ജനഗണമന, ഗോൾഡ് എന്നീ സിനിമകളുടെ പ്രതിഫലം സംബന്ധിച്ച വിവരങ്ങൾ തേടിയായിരുന്നു പൃഥ്‌വിരാജിന് നോട്ടീസ് നൽകിയത്. അതേസമയം, എമ്പുരാൻ നിർമാതാവ് ഗോകുലം ഗോപാലനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് ചോദ്യം ചെയ്യുകയും കോഴിക്കോടും ചെന്നൈയിലുമുള്ള ധനകാര്യ സ്‌ഥാപനങ്ങളിൽ റെയ്‌ഡ് നടത്തുകയും ചെയ്‌തിരുന്നു. 1.5 കോടി രൂപയും രേഖകളും ഇഡി പിടിച്ചെടുത്തിട്ടുണ്ട്.
Most Read| രണ്ടാം ഭാര്യയുടെ പ്രേതത്തെ പേടി, 36 വർഷമായി സ്‌ത്രീ വേഷം കെട്ടി ജീവിക്കുന്ന പുരുഷൻ