ന്യൂഡെൽഹി: മദ്യനയ അഴിമതിക്കേസിൽ അറസ്‌റ്റിലായ ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് കോടതിയിൽ നിന്ന് വീണ്ടും തിരിച്ചടി. വിചാരണ കോടതിയുടെ ജാമ്യ ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്‌തു. ഉത്തരവിലെ ചില നിരീക്ഷണങ്ങൾ ശരിയല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
ജൂൺ 20ന് വിചാരണ കോടതി ജാമ്യം അനുവദിച്ചതിന് പിന്നാലെ, ഇഡി സമർപ്പിച്ച ഹരജിയിലാണ് ഹൈക്കോടതി വിധി. 21ന് ആദ്യം കേസ് പരിഗണിച്ച ഹൈക്കോടതി, മുഴുവൻ രേഖകളും പഠിക്കാനുണ്ടെന്ന് അറിയിച്ചു വിധി പ്രഖ്യാപനം ഇന്നത്തേക്ക് നീട്ടുകയായിരുന്നു. ജസ്‌റ്റിസ് സുധീർ കുമാർ ജെയിൻ അധ്യക്ഷനായ ഡെൽഹി ഹൈക്കോടതിയുടെ അവധിക്കാല ബെഞ്ചാണ് വിധി പറഞ്ഞത്.
കേസിൽ വിചാരണ കോടതി അനുവദിച്ച ജാമ്യം ഹൈക്കോടതി ഇടക്കാലത്തേക്ക് സ്‌റ്റേ ചെയ്‌തതിനെതിരെ കെജ്‌രിവാൾ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഇപ്പോഴത്തെ ഉത്തരവ് വരുന്നത് വരെ ജയിലിൽ തുടരാനാണ് കെജ്‌രിവാളിനോട് തിങ്കളാഴ്‌ച സുപ്രീം കോടതി ആവശ്യപ്പെട്ടത്. കെജ്‌രിവാളിന്റെ ഹരജി ബുധനാഴ്‌ച വീണ്ടും സുപ്രീം കോടതി പരിഗണിക്കും.
Most Read| ’20 വർഷമായി ജോലി സെമിത്തേരിയിൽ’; ഏവർക്കും ഒരു അൽഭുതമാണ് നീലമ്മ







































