തിരുവനന്തപുരം: ആര്യനാട് പഞ്ചായത്തിലെ കോട്ടയ്‌ക്കകം വാർഡ് അംഗം എസ്. ശ്രീജയെ (48) ആത്‍മഹത്യ ചെയ്‌ത നിലയിൽ കണ്ടെത്തി. കോൺഗ്രസ് അംഗമാണ്. സാമ്പത്തിക ബാധ്യതയാണ് ആത്‍മഹത്യയിലേക്ക് നയിച്ചതെന്നാണ് സൂചന. 30 ലക്ഷത്തോളം രൂപയുടെ ബാധ്യത ശ്രീജയ്‌ക്ക് ഉണ്ടയിരുന്നു എന്നാണ് ലഭിക്കുന്ന വിവരം.
മൈക്രോ ഫിനാൻസുമായി ബന്ധപ്പെട്ട് ചിലർ ശ്രീജയ്‌ക്കെതിരെ പരാതി നൽകിയിരുന്നു. ശ്രീജ മൂന്നുമാസം മുമ്പും ആത്‍മഹത്യയ്‌ക്ക് ശ്രമിച്ചിരുന്നതായും വിവരമുണ്ട്. അതേസമയം, ഇന്നലെ ആര്യനാട് നടന്ന സിപിഎം പ്രതിഷേധ പരിപാടിയിൽ ശ്രീജയ്‌ക്കെതിരെ പരാമർശം ഉണ്ടായെന്നും അതാണ് ആത്‍മഹത്യയിലേക്ക് നയിച്ചതെന്നുമാണ് കോൺഗ്രസിന്റെ ആരോപണം.
Most Read| കൗതുകമായി അഞ്ച് തലയുള്ള പന; 30 വർഷമായി സംരക്ഷിച്ച് നാട്ടുകാർ