തിരുവനന്തപുരം: കഴക്കൂട്ടത്ത് നിന്ന് കാണാതായ അസം സ്വദേശിനിയായ 13 വയസുകാരി തസ്‌മീത് തംസുവിനായുള്ള വ്യാപക തിരച്ചിൽ തുടരുന്നു. പെൺകുട്ടി എഗ്‌മോർ ട്രെയിനിൽ കയറി ചെന്നൈയിലേക്ക് പോയതായാണ് സ്‌ഥിരീകരണം. കുട്ടി മൂന്ന് വട്ടം ട്രെയിനിൽ കയറിയിറങ്ങി. ഒടുവിൽ ട്രെയിൻ പുറപ്പെടുന്നതിന് അൽപ്പം മുൻപ് കയറിയെന്നാണ് റിപ്പോർട്.
കമ്മീഷണറുടെ നിർദ്ദേശപ്രകാരം എല്ലാ സ്‌റ്റേഷനുകളിലേക്കും പോലീസ് സംഘം പുറപ്പെട്ടിട്ടുണ്ട്. ഒരു സംഘം കുട്ടിയുടെ ജൻമ ദേശമായ അസമിലേക്കും പോകും. അന്വേഷണത്തിൽ നാഗർകോവിൽ സ്‌റ്റേഷനിലെ സിസിടിവിയിൽ നിന്ന് കുട്ടിയുടെ നിർണായക ദൃശ്യങ്ങൾ ലഭിച്ചിരുന്നു. സ്‌റ്റേഷനിൽ കുട്ടി ഇറങ്ങിയതിനെ ദൃശ്യങ്ങളാണ് ലഭിച്ചത്.
ഇന്നലെ വൈകിട്ട് മൂന്നുമണിക്ക് ട്രെയിനിൽ നിന്ന് സ്‌റ്റേഷനിലെ പ്ളാറ്റ്‌ഫോമിൽ ഇറങ്ങിയ പെൺകുട്ടി കുപ്പിയിൽ വെള്ളം എടുത്ത ശേഷം അതേ ട്രെയിനിൽ കയറി യാത്ര തുടരുകയായിരുന്നു. കന്യാകുമാരി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ തസ്‌മീത് കന്യാകുമാരിയിലും ഇറങ്ങിയെന്ന് വ്യക്‌തമായി. വെള്ളമെടുത്ത ശേഷം ട്രെയിനിൽ തിരികെ കയറി. 3.53നാണ് കന്യാകുമാരി സ്‌റ്റേഷനിൽ എത്തിയത്.
ഇന്നലെ രാവിലെ പത്തരയോടെയാണ് കഴക്കൂട്ടത്തെ വീട്ടിൽ നിന്ന് പെൺകുട്ടിയെ കാണാതായത്. സഹോദരങ്ങളുമായി വഴക്കുണ്ടാക്കിയതിന് അമ്മ വഴക്കുപറഞ്ഞതിനാണ് പെൺകുട്ടി വീടുവിട്ടിറങ്ങിയത്. ബാഗും വസ്‌ത്രങ്ങളും സഹിതമാണ് കുട്ടി പോയിരിക്കുന്നത്. കുട്ടിയുടെ പക്കൽ 50 രൂപ മാത്രമാണ് ഉണ്ടായിരുന്നതെന്ന് മാതാപിതാക്കൾ പറയുന്നു.
Most Read| എംപോക്‌സ്: സംസ്‌ഥാനം ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്








































